ദൃശ്യത്തിനുശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷ നായികയാകും. ഹേ ജൂഡാണ് തൃഷയുടെ ആദ്യ മലയാള ചിത്രം. നവംബറിൽ ആരംഭിക്കുന്ന ചിത്രം രണ്ട് ഷെഡ്യൂളുകളിലായാണ് ചിത്രീകരിക്കുന്നത്.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിനുശേഷം രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കും.നൂറു ദിവസത്തെ ചിത്രീകരണം ഉണ്ടാകുമെന്ന് അറിയുന്നു.