അറബി
വ്യാപാരികളിലൂടെ അറബി ഭാഷയും സംസ്കാരവും കേരളത്തിലെത്തി. മാപ്പിളമലയാളം ഭാഷാഭേദം തന്നെയാണ്. ഈ വകഭേദത്തിൽ കൃതികൾ രചിക്കപ്പെട്ടിരിക്കുന്നു. പേർഷ്യൻ, ഹിന്ദി ഭാഷകൾ വഴിയും അറബിപദങ്ങൾ മലയാളത്തിലെത്തിയിട്ടുണ്ട്.
കസ്ബ
കസ്ബ എന്ന അറബി വാക്കിൽ നിന്നാണ് പ്രധാന നഗരം, തലസ്ഥാനം എന്നൊക്കെ അർത്ഥമുള്ള കസബ വന്നത്.
മുൻസിഫ്
കീഴ്കോടതിയിലെ ജഡ്ജിയെ മുൻസിഫ് എന്നാണ് പറയുക. ഇത് അറബി വാക്കാണ്. മുനസപു എന്ന് തമിഴിലും മുനസബു എന്ന് തെലുങ്കിലും വിളിക്കും.
രൊക്കം എന്ന വാക്കിന്റെ അർത്ഥം പണമിടപാടുകൾ ഇന്ന് തന്നെ തീർക്കണമെന്നാണ് . റക്മ എന്ന അറബി വാക്കാണ് രൊക്കമായി മാറിയത്.
കവ്വദ
എന്ന അറബി പദമാണ് കവാത്ത് ആയി മാറിയത്. പൊലീസ്, പട്ടാളം എന്നിവരുടെ പരേഡിനെയാണ് കവാത്ത് എന്ന് വിളിക്കുന്നത്.
'വകാലത്ത്'
മലയാളത്തിൽ വക്കാലത്ത് ആയി മാറി. മറ്റൊരാൾക്ക് വേണ്ടി കേസ് വാദിക്കുകയോ കേസിൽ ഹാജരാകുകയോ ചെയ്യുന്നതിനെ വക്കാലത്ത് എന്ന് പറയുന്നു.
'അറബ്ബന'
ഒപ്പന നമ്മുടെ പ്രിയപ്പെട്ട കലാരൂപമാണ്. 'അറബ്ബന" എന്ന അറബിവാക്കിന്റെ അർത്ഥം പ്രശംസിക്കുന്ന സംഘഗാനമെന്നാണ്. ഇതാണ് ഒപ്പനയായി മാറിയത്.
ഹായ്, അലുവ
അലുവ ആർക്കാണിഷ്ടമല്ലാത്തത്. 'ഹല്വ" എന്ന അറബി വാക്കാണ് അലുവയായി മാറിയത്.
അറേബ്യയിലെ മധുര പാനീയമായ സർബത്ത് അതുപോലെതന്നെ മലയാളത്തിലെത്തി.
അറേബ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ വാദ്യോപകരണമായ തബലയ്ക്കു പേരുമാറ്റം സംഭവിച്ചില്ല.
മരമ്മത്
മരാമത്ത് പണികൾ നടത്തി എന്നൊക്കെ നമ്മൾ കേൾക്കാറുള്ളതാണ്. പൊതുമരാമത്ത് വകുപ്പ് തന്നെ നമുക്കുണ്ട്. 'മരമ്മത്" എന്ന അറബി വാക്കാണ് മരാമത്ത് ആയത്. അറ്റകുറ്റപണി, പുനർ നിർമ്മാണം എന്നൊക്കെയാണ് 'മരമ്മത്' എന്ന അറബി വാക്കിന്റെ അർത്ഥം.
അവരുടെ ഇത്റ നമ്മുടെ അത്തർ
സുഗന്ധദ്രവ്യം എന്നർത്ഥമുള്ള 'ഇത്റ' ആണ് അത്തർ എന്ന മലയാളിയായത്.
തെറ്റുപറ്റി അഫാ, അഫാ
മാപ്പ് എന്ന വാക്ക് വന്നത് അറബിയിലെ അഫാ എന്ന വാക്കിൽ നിന്നാണ്.
മുസ്ലിം സംബന്ധമായ ഒട്ടേറെ വാക്കുകൾ അറബിയിൽ നിന്നാണ് വന്നത്., ഹജ്ജ്, മാലവി, മുസലിയാർ, ഹാജി, ഇമാം.
നാരങ്ങയും ഉലുവയും
കറുവയും ചേർത്ത്
'ഹഡ്ബാഹ്' എന്ന അറബി വാക്കാണ് ഉലുവയായി മാറിയത്. 'കിർഫത്' എന്ന വാക്കാണ് ഉലുവയായി മാറിയത്. കിർഫത് എന്ന വാക്കാണ് കറുവയായി മാറിയത്. നാരൻജ് എന്ന അറബി വാക്കാണ് നാരങ്ങയായി മാറിയത്.
അമ്പട അമ്പാരി
ആനയും അമ്പാരിയുമില്ലാതെ നമുക്കെന്ത് മത്സരം. എന്നാൽ, അമ്പാരി അറബിയാണ് കേട്ടോ. അമാരി എന്ന അറബി വാക്കാണ് അമ്പാരിയായി മാറിയത്.
ആകെ തകരാറായോ
'തക്രാർ' എന്ന അറബി വാക്ക്
മലയാളിയായപ്പോൾ തകരാറായി.
മലയാളം അറബി
റാത്തൽ - മത്ല
ജുബ്ബ - ജുബ്ബഹ്
മാമൂൽ - മക്കമില്,
സലാമ്
തർജ്ജമ - തർജ് മഹ്
നികുതി - നക്ദീ
വസൂൽ - വസൂൽ
ദുനിയാവ് - ദുൻയാ
റദ് - റദ്, റദ്ദീ
താക്കീത് - താക്കകീദ്
ഹാജർ - ഹാളിർ
താരിഫ് - അതരിഫ്
കശാപ്പ് - കസ്ളാബ്
സുറിയാനി
കേരളത്തിലെ ക്രൈസ്തവരുടെ ആരാധന ഭാഷ സുറിയാനിയായിരുന്നു. സുറിയാനി വാക്കുകൾ അങ്ങനെ മലയാളത്തിലെത്തി.
ലാറ്റിൻ
ക്രിസ്തുവിന് മുൻപ് തന്നെ കേരളത്തിൽ വന്ന റോമൻ വ്യാപാരികളാണ് ലാറ്റിൻ ഭാഷ ഇവിടെയെത്തിച്ചത്. ഇംഗ്ളീഷ് വിദ്യാഭ്യാസം വ്യാപകമായതും കാരണമായി.
പേർഷ്യൻ
ചപ്പാത്തിയും ബിരിയാണിയും വന്ന വഴി
ചപ്പാത്തിയും ബിരിയാണിയും നമ്മുടെ പ്രിയ വിഭവങ്ങളാണ്. 'ചപാതി' എന്ന പേർഷ്യൻ വാക്കാണ് ചപ്പാത്തിയായി മാറിയത്.
'ബിര്യാനി ആണ് ബിരിയാണിയായി മാറിയത്. പൊരിച്ചത്, വറുത്തത് എന്നൊക്കെ അർത്ഥമുള്ള ബെര്യാൻ എന്ന വാക്കാണ് നമ്മുടെ ബിരിയാണിയായി മാറിയത്. ഈ പേർഷ്യൻ വാക്ക് ഇവിടെയെത്താനുണ്ടായ കാരണം കേരളത്തിന് അറേബ്യൻ നാടുകളുമായുള്ള വ്യാപാര ബന്ധമാണ്.
മലയാളം ലാറ്റിൻ
ബസിലിക്ക - വലിയ പള്ളി ബസിലിക്ക
കോട്ടാ - കാത്തൂസ്,
വിഹിതം
പാപ്പർ - പാപ്പർ,
ദരിദ്രൻ.
ഡയസ്നോൺ - ദിയെസ്
നോൺ
മാനിഫെസ്റ്റോ - മാനിഫെസ്തൂസ്
പ്രീമിയം - പ്രേമിയും
കരിക്കുലം
ബോണസ് - ബോനൂസ്.
പോസ്റ്റുമോർട്ടം - പോസ്റ്റ്മോർത്തെം
പെർസെന്റ് - പെർസെന്റും
വൈവവോസി - ലിബ്രറിയും
കർദ്ദിനാൾ - കർദിനാളിസ്.
കിച്ചടി ,വട, പൂരി, ജിലേബി,സേമിയ പായസം
എല്ലാവർക്കും പ്രിയപ്പെട്ട കിച്ചടി ഹാലിയിൽ നിന്ന് വന്ന വിചഡിയാണ്. എന്തിനേറെ പറയാൻ വട, പൂരി, ജിലേബി, സേമിയ പായസം എന്നിവ മഹാരാഷ്ട്രയുടെ സംഭാവനയാണ്. ഇനി മറ്റൊരു രസകരമായ കാര്യം കൂടി കേട്ടോളൂ. നമ്മുടെ സാമ്പാർ മറാഠിയായ സാബാർ ആണ്.
മറ്റ് വാക്കുകൾ
മലയാളം - മറാഠി
തപാൽ - ടപാല
ലാണാവ് - ലാണ
കത്തി - കത്തി
സ്വാദ് ........
ഹയ്യട പോക്കിരി
ഗുണ്ട, പോക്രി എന്നീ വാക്കുകളിൽ നിന്നാണ് പോക്കിരി, ഗുണ്ട എന്നീ വാക്കുകളുണ്ടായത്.
പോർച്ചുഗൽ
കസേര, മേശ, കത്ത് എന്നീ വാക്കുകളൊക്കെ കപ്പൽ കയറി വാസ്കോഡ ഗാമയ്ക്കൊപ്പം വന്നതാണ്. ഗാമയ്ക്കൊപ്പം വന്ന വാക്കുകൾ കേരളത്തിൽ നിന്നും പോയില്ല. ഒരുപാട് വാക്കുകൾ ഇത്തരത്തിൽ ഇവിടെയെത്തിയിട്ടുണ്ട്.
മലയാളം - പോർച്ചുഗീസ്
ഗവർണർ - ഗോവർണോദേശ്
കപ്പിത്താൻ - കപ്പിത്തോ
കുശിനി - കൊസിത്ത
ചാവി - ചവെയ്റു
ബരാന്ത - വരാന്ത
ചാക്ക് - സൊക്കൊ
ബിസ്കോത്ത് - ബിസ്ക്കോയ്തോ
ആയ - അയ
തൂവാല - തൊൽഹ
തത്ഭവം
ഒരു ഭാഷയിൽ നിന്ന് സ്വീകരിക്കപ്പെട്ട പദങ്ങൾ മറ്റൊരു ഭാഷയിൽ ഉപയോഗിക്കുമ്പോൾ അർത്ഥം, ഉച്ചാരണം, എഴുത്ത് എന്നിവയിൽ വ്യത്യാസമുണ്ടാകാറുണ്ട്. ഇതാണ് തത്ഭവം.
തത്സമം
മറ്റ് ഭാഷയിലെ പാടങ്ങൾ ഒരു വ്യത്യാസവും കൂടാതെ മറ്റ് ഭാഷകളിൽ ഉപയോഗിക്കുന്നതാണ് തത്സമം.
ഉദാഹരണം : ബസ്, ബുക്ക്, പെൻസിൽ, ക്ഷേത്രം
മലയാളം സംസ്കൃതം,
അമ്മ - അംബാ
ചാരം - ക്ഷാരം
ചേട്ടൻ - ജ്യേഷ്ഠം
തിയതി - തിഥി
ചാരുത - സീത