ന്യൂഡൽഹി: വീട്ടിൽ കന്നുകാലി വളർത്തലുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ. പശുക്കളുടെയും ക്ഷീരകർഷകരുടെയും ക്ഷേമം ഉന്നമിട്ട് 500 കോടി രൂപയുടെ സ്‌റ്റാർട്ടപ്പ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു. യുവാക്കളെ ലക്ഷ്യം വച്ചാണ് 'രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന പ്രസ്‌തുത പദ്ധതിയ‌്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്.
ഇതുപ്രകാരം മുതൽമുടക്കിന്റെ 60 ശതമാനം സർക്കാർ നൽകും. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങൾക്കാണ് സഹായമെന്ന് കാമധേനു ആയോഗ് ചെയർമാൻ വല്ലഭ് കതിരിയ പറഞ്ഞു. കറവയവസാനിപ്പിച്ച പശുക്കളെ ക്ഷീരകർഷകർ ഉപേക്ഷിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ പരിഹാരമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.