kaumudy-news-headlines

1. ജമ്മു കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കും സമ്മതം ആണെങ്കില്‍ മധ്യസ്ഥ വഹിക്കാം. തന്റെ വാദം നില നിലനില്‍ക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യം അറിയാമെന്നും ട്രംപ്. ഇന്ത്യ പാക് സംഘര്‍ഷം രണ്ടാഴ്ച മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായും ട്രംപിന്റെ കൂട്ടിച്ചേര്‍ക്കല്‍. യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.


2. അതിനിടെ, ഭീകര ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. അതിര്‍ത്തി മേഖലകള്‍ക്ക് പുറമേ സൈനിക ക്യാമ്പുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി അടക്കമുള്ള നഗരങ്ങ ളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ വാഹന പരിശോധന തുടരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിലുള്ള പ്രതികാര നടപടിയായി പാകിസ്താന്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്
3. ഷോപ്പിയാന്‍ വഴി ഇന്ത്യയിലേക്ക് 4 ലഷ്‌കര്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്നും സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നും ആണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സാംബ, സഞ്ജവാന്‍, കലുചക് സൈനിക ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കി. ഷോപ്പിയാന്‍ വഴി കൂടുതല്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത ഉണ്ടെന്നാണ് വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിയന്ത്രണ രേഖ വഴി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയിരുന്നു. പാക് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സൈനിക വിഭാഗങ്ങള്‍ സജ്ജമായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
4. മരട് ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി പരിഗണിക്കാനുള്ള സാധ്യത മങ്ങുന്നു. ഓഗസ്റ്റ് 5ന് മുമ്പുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുത് എന്ന് നിര്‍ദ്ദേശം. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ബുദ്ധമുട്ട് ഉണ്ടെന്ന് സുപ്രീംകോടതി. ക്യൂറേറ്റീവ് പെറ്റീഷനുകള്‍ നല്‍കുന്നതിനും വിലക്ക് ബാധകമല്ല. ഫ്ളാറ്റ് ഉടമകള്‍ നേരത്തെ നല്കിയ പുനപരിശോധന ഹര്‍ജിയും കോടതി തള്ളിയിരുന്നു.
5. അതിനിടെ, സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം മരടിലെ ഫാളാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള നടപടികള്‍ ആരംഭിച്ച് മരട് നഗരസഭ. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് പരിചയ സമ്പന്നരായ കമ്പനികളില്‍ നിന്ന് നഗരസഭ ക്ഷണപത്രം സ്വീകരിച്ചു. 16-ാം തീയതിക്ക് മുന്‍പായി താത്പര്യ പത്രം ലഭിക്കണം. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്ന കമ്പനികള്‍ക്ക് ആണ് മുന്‍ഗണന. ഈ മാസം 20ന് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ഉത്തരവ്. എന്നാല്‍ ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ല എന്ന നിലപാടില്‍ ആണ് ഉടമകള്‍.
6. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിലപാടില്‍ മയപ്പെട്ട് കേരള കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യം ഇല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം കേരളാ കോണ്‍ഗ്രസ്, പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചര്‍ച്ച നടത്തും
7..യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോണ്‍ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തം ആക്കണമെന്നാണ്.. ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷം ഒരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു.
8.. അതിനിടെ, ഇന്നലെ സമാവായ ചര്‍ച്ച വിളിച്ചുചേര്‍ത്തിരുന്നെങ്കിലും യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ന് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫും ജോയി എബ്രഹാമും ചര്‍ച്ചകളില്‍ പങ്കെടുക്കും. എന്നാല്‍, വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
9.. സംഘടനാ സംവിധാനം ആര്‍.എസ്.എസ് മോഡലില്‍ ഉടച്ചു വാര്‍ക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. പ്രേരക്മാരെ നിയമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. കഴിഞ്ഞ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം ഉണ്ടായത്.
10. അസമില്‍ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി മന്നോട്ട് വച്ച നിര്‍ദ്ദേശത്തെ മറ്റുള്ളവര്‍ പിന്താങ്ങുക ആയിരുന്നു. അഞ്ചു ജില്ലകള്‍ അടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാര്‍ ഉണ്ടാകും. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആയിരിക്കും പ്രേരക്മാര്‍. ഈ മാസം അവസാനത്തിന് ഉള്ളില്‍ പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പി.സി.സികള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ നീക്കം താഴെത്തട്ടില്‍ പാര്‍ട്ടിയെ പുനരുജീവിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍
11.ചൈനീസ് ഇന്റര്‍നെറ്റ് റീട്ടെയ്ല്‍ ഭീമന്‍ ആലിബാബയുടെ അമരത്തു നിന്ന് സ്ഥാപകന്‍ ജാക്ക് മാ ഇന്നു വിരമിക്കും. 55-ാം ജന്‍മദിനത്തില്‍ ആണ് മായുടെ മടക്കം. 54-ാം പിറന്നാള്‍ ആഘോഷവേളയിലാണു മാ തന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. പടിയിറങ്ങുമെങ്കിലും 2020ലെ ഓഹരിയുടമകളുടെ യോഗം വരെ മാ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തുടരും. ഡാനിയേല്‍ ഷാംഗാണു മായുടെ പിന്‍ഗാമി.
12.3,900 കോടി ഡോളറിന്റെ ആസ്തി, ചൈനയിലെ സമ്പന്നരില്‍ ഒന്നാമന്‍, ലോക സമ്പന്നരില്‍ ഇരുപതാമന്‍ എന്നിങ്ങനെയുള്ള നേട്ടങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് മാ കമ്പനിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ ഔദ്യോഗിക പദവികളില്‍ നിന്നൊഴിഞ്ഞു വിദ്യാഭ്യാസ രംഗത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ഊന്നാനാണു താന്‍ ആഗ്രഹിക്കുന്നത് എന്നു മാ പറഞ്ഞിട്ടുണ്ട്