death

തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരൻ(65) ആണ് കൊല്ലപ്പെട്ടത്. അയൽവാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേരെ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം ആക്രമണത്തിലെത്തുകയായിരുന്നു. കരുണാകരനെ മർദിച്ച അയാൽവാസികളായ യുവാക്കൾ ഒടുവിൽ കല്ലെടുത്തെറിഞ്ഞു. അയാൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ആദ്യ ദിവസം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കരുണാകരന്റെ ആരോഗ്യനില വഷളായതോടെ മെഡക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.