mercy-kuttiamma

ഭാരതത്തിനാകെ മാതൃകയാണ് മലയാളിയുടെ ഓണമെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ. ഇന്ത്യാ രാജ്യത്തെ ഏതൊരു ആഘോഷമെടുത്ത് നോക്കിയാലും മലയാളിയുടെ ഓണത്തിന്റെ സങ്കൽപം ഭാരതത്തിലെ വെറൊരു സംസ്ഥാനത്തുമില്ലെന്നും മന്ത്രി പറഞ്ഞു. ഭർത്താവും സി.പി.എം നേതാവുമായ ബി.തുളസീധരക്കുറുപ്പുമൊത്ത് കൗമുദി ചാനലിന് നൽകിയ ഓണം പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി വിശേഷങ്ങൾ പങ്കുവച്ചത്.

മന്ത്രിയുടെ വാക്കുകൾ-

'എന്റെയൊക്കെ കുട്ടിക്കാലത്ത് ജാതി എന്നു പറയന്ന സംഭവം മനസിലേയില്ല. മൺറോ തുരത്താണ് എന്റെ നാട്. അത്തം ഉദിക്കുന്ന അന്ന് അവിടെ ഊഞ്ഞാൽ കെട്ടും. ആഘോഷം തുടങ്ങും. സ്വതന്ത്രമായി പോകാൻ പറ്റിയ അസരമെന്ന നിലയിൽ ഓണം വലിയ ആഘോഷമാണ്. അതൊക്ക ഒരു പച്ചപിടിച്ച ഓർമ്മയാണ്. ഇന്നു നമ്മൾ നോക്കുമ്പോൾ, ഇന്ത്യാ രാജ്യത്തെ ഏതൊരു ആഘോഷമെടുത്ത് നോക്കിയാലും മലയാളിയുടെ ഓണത്തിന്റെ സങ്കൽപം ഭാരതത്തിലെ വെറൊരു സ്‌റ്റേറ്റിലുമില്ല. എല്ലാവരും ഒരുമിച്ച്, കള്ളവും ചതിവുമില്ലാത്ത സമത്വ സുന്ദരമായ അന്തരീക്ഷം എന്ന സങ്കൽപം മലയാളികളുടെത് മാത്രമാണ്. ആ സങ്കൽപ്പത്തെയാണ് ഐതിഹ്യമനുസരിച്ച് വാമനൻ ചവിട്ടി താഴ്‌ത്തി കളഞ്ഞത്. എനിക്കു തോന്നുന്നു ദേവേന്ദ്രനുണ്ടായ ഒരു അസൂയ ആണെന്ന്. ദേവേന്ദ്ര പദവിയിലേക്ക് മഹാബലി എത്തിക്കളയുമോ എന്നു തോന്നിയിട്ടാകാം. എന്തായാലും മലയാളിയുടെ ഈ സങ്കൽപം ഭാരതത്തിനാകെ ഒരു മാതൃകയാണ്'.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം-