1. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് . ജെയ്ന്‍ ക്വാറല്‍ ഫ്ളാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞു പോകല്‍ നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകാനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. ഫ്ളാറ്റ് പൊളിച്ച് മുഖ്യ അജണ്ടയായ ചര്‍ച്ചയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് യോഗത്തിന് ശേഷം ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ പറഞ്ഞു
2. ഫ്ളാറ്റിലെ താമസക്കാര്‍ക്ക് വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാനും തീരുമാനമായി. ഫ്ളാറ്റ് പൊളിക്കുന്നതിന് വിദഗ്ധര്‍ ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് നഗരസഭ പത്രത്തില്‍ പരസ്യവും നല്‍കി. 16-ാം തിയതിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം എന്നാണ് നഗരസഭ ആവശ്യ പെട്ടിരിക്കുന്നത്. അതേസമയം തിരുവോണ ദിവസമായ നാളെ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചു.
3. ഫ്ളാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ളാറ്റുടമകള്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത് എന്നും ഉത്തരവ് പുന പരിശോധിക്കണം എന്നും ആവശ്യപ്പെട്ട് ഫ്ളാറ്റുടമകള്‍ റിട്ട് ഫയല്‍ ചെയ്തിട്ടുമുണ്ട്. നെട്ടൂരിലെ ആല്‍ഫ വെഞ്ചേഴ്സ്, ജയിന്‍ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റാന്‍ കഴിഞ്ഞ മാസം എട്ടിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫ്ളാറ്റുകള്‍ പൊളിക്കാനാണ് കോടതിയുടെ ഉത്തരവ്
4. ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ മാതാ പിതാക്കള്‍ക്ക് എതിരെ കേസ്. മൂന്നാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്, അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാ പിതാക്കളുടെ ഉത്തരവാദിത്തം. എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വീഴ്ച വരുത്തി എന്നും പൊലീസ്
5. കേസ് എടുത്തത്, ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് എങ്കിലും മാതാ പിതാക്കള്‍ക്ക് എതിരെ പൊലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചേക്കില്ല. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ. കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നത് ആയും അതിനാല്‍ ഉറങ്ങിപ്പോയി എന്നുമാണ് മാതാ പിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി
6. പാലാ ഉപതിരഞ്ഞെടുപ്പില്‍ നിലപാടില്‍ മയപ്പെട്ട് കേരള കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആണ് ശ്രദ്ധ. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വിവാദങ്ങളില്‍ താല്‍പ്പര്യം ഇല്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം കേരളാ കോണ്‍ഗ്രസ്, പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചര്‍ച്ച നടത്തും
7.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോണ്‍ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തം ആക്കണമെന്നാണ്.. ജോസഫ് പക്ഷത്തിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷം ഒരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു.
8. അതിനിടെ, ഇന്നലെ സമാവായ ചര്‍ച്ച വിളിച്ചുചേര്‍ത്തിരുന്നെങ്കിലും യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ന് ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫും ജോയി എബ്രഹാമും ചര്‍ച്ചകളില്‍ പങ്കെടുക്കും. എന്നാല്‍, വിദേശത്തായിരുന്ന ബെന്നി ബെഹനാന്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
9. ജമ്മു കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കും സമ്മതം ആണെങ്കില്‍ മധ്യസ്ഥ വഹിക്കാം. തന്റെ വാദം നില നിലനില്‍ക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യം അറിയാമെന്നും ട്രംപ്. ഇന്ത്യ പാക് സംഘര്‍ഷം രണ്ടാഴ്ച മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായും ട്രംപിന്റെ കൂട്ടിച്ചേര്‍ക്കല്‍. യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.
10. അതിനിടെ, ഭീകര ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. അതിര്‍ത്തി മേഖലകള്‍ക്ക് പുറമേ സൈനിക ക്യാമ്പുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി അടക്കമുള്ള നഗരങ്ങ ളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ വാഹന പരിശോധന തുടരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിലുള്ള പ്രതികാര നടപടിയായി പാകിസ്താന്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്
11. ഷോപ്പിയാന്‍ വഴി ഇന്ത്യയിലേക്ക് 4 ലഷ്‌കര്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്നും സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നും ആണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് സാംബ, സഞ്ജവാന്‍, കലുചക് സൈനിക ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കി. ഷോപ്പിയാന്‍ വഴി കൂടുതല്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത ഉണ്ടെന്നാണ് വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിയന്ത്രണ രേഖ വഴി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയിരുന്നു. പാക് നീക്കങ്ങളെ പ്രതിരോധിക്കാന്‍ സൈനിക വിഭാഗങ്ങള്‍ സജ്ജമായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
|
|
|