abvp

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുടുമായി എ.ബി.വി.പിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ വീ‌ഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.ബി.വി.പി നേതാക്കൾക്കെതിരെ എ.ബി.വി.പി ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. മിറണ്ട ഹൗസ് കോളേജിലെ വിദ്യാർത്ഥികളാണ് നേതാക്കൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

വോട്ട് അഭ്യർത്ഥിച്ച് വേദിയിലെത്തിയ നേതാക്കൾ സംസാരിക്കാനിരിക്കുമ്പോൾ ‘എ.ബി.വി.പി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി തിരിച്ചയക്കുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് എ.ബി.വി.പി നേതാക്കൾ സ്റ്റേജ് വിട്ട് പോകുമ്പോൾ വിദ്യാർത്ഥികളിൽ നിന്നും വലിയ രീതിയിലുള്ള കയ്യടികളും ആഘോഷങ്ങളും ഉയരുന്നുണ്ട്. സംഭവത്തിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി ആളുകളാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

We leave you with the force called Miranda House Girls

How Miranda House welcomed @ABVPVoice in its DUSU Presidential debate.

'ABVP GO BACK'
'We don't want Goondagardi of ABVP' pic.twitter.com/3ehcpFpc5C

— All India Mahila Congress (@MahilaCongress) September 9, 2019


How Miranda House welcomes ABVP in its DUSU Presidential debate.

'ABVP GO BACK'
'We don't want Goondagardi of ABVP' pic.twitter.com/noQQHKmY0y

— Kawalpreet Kaur (@kawalpreetdu) September 9, 2019


This is how Miranda house welcomed ABVP. Glad to see that leading colleges in the country recognise the hooliganism and blatant violation of laws by ABVP members. ABVP is nothing but an avenue for state-sponsored violence, communalism and jignoism. pic.twitter.com/ll5xXDoRb7

— Kabir (@Mumbaichamulgaa) September 9, 2019