mamangam
mamangam

ആരാധകർ കാത്തിരുന്ന ബ്രഹ്‌മാണ്ഡ മമ്മൂട്ടി ചിത്രം 'മാമാങ്ക'ത്തിന്റെ ആദ്യ ടീസർ യൂട്യൂബ് വഴി പുറത്തിറങ്ങി. ഇന്ന് ഏഴരയോടെയാണ് നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ യൂട്യൂബിലെത്തിയത്. പതിനാറാം നൂറ്റാണ്ട് വരെ ഭാരതപ്പുഴയുടെ തീരത്ത് കൊണ്ടാടപ്പെട്ട 'മാമാങ്കം' എന്ന മഹാ വ്യാപാര മേളയുടെ പശ്ചാത്തലത്തിലാണ് മാമാങ്കത്തിന്റെ കഥ നടക്കുന്നത്. മമ്മൂട്ടിയോടൊപ്പം, ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്‌ലാൻ, അനു സിതാര, മാളവിക മേനോൻ, കനിഹ, നീരജ് മാധവ്, മണിക്കുട്ടൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 45 കോടി മുതൽമുടക്കിൽ നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം.പദ്മകുമാറാണ്. നിർമാണം വേണു കുന്നപ്പിളളി. സിനിമയുടെ ഗ്രാഫിക് ഇമേജുകളുടെ പശ്ചാത്തലത്തിൽ മാമാങ്കം മേളയുടെ ചരിത്രകഥ പറഞ്ഞുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്, മേളയ്‌ക്കിടെ നടന്ന പോരിനിടെ ഉയർന്നു വന്ന ഒരു വീരനെക്കുറിച്ചും ടീസറിൽ പരാമർശമുണ്ട്. ഇംഗ്ളീഷിലാണ് ടീസറിലെ വിവരണം.