മുംബയ് : ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ താത്കാലിക ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റർ അമോൽ മജുംദാറിനെ നിയമിച്ചു. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 11,167 റൺസ് നേടിയിട്ടുള്ള മജുംദാർ ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് കോച്ചാണ്.