kids-corner

പാലക്കാട്ടുകാരി മഹാശ്വേത എന്ന കൊച്ചുമിടുക്കി നേടിയ പുരസ്കാരമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് അന്താരാഷ്ട്ര പുരസ്കാരം മഹാശ്വേത സ്വന്തമാക്കിയിരിക്കുന്നത്. ലോസ് ഏഞ്ചൽസിൽ വച്ച് നടന്ന ഫിലിം ഫെസ്റ്റിവലിലാണ് ഒമ്പതു വയസുകാരിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്.

‘ആരോട് പറയും’ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിനാണ് മഹാശ്വേതയെ പുരസക്കാരം ലഭിച്ചത്. മാതാപിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒറ്റപ്പെട്ട് പോകുന്ന മക്കളുടെ കഥയാണ് ഷോർട്ട് ഫിലിം പറയുന്നത്. മുഖ്യ കഥാപാത്രമായാണ് മഹാശ്വേത അഭിനയിച്ചത്. പാലക്കാട് സ്വദേശി സുജിത് ദാസാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണൻ – കവിത ദമ്പതികളുടെ മകളാണ് മഹാശ്വേത.