സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറൽ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4).കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തിൽ തിരുവനന്തപുരം-1, എറണാകുളം-1, കോഴിക്കോട്-1, തൃശ്ശൂർ-1, കോട്ടയം-1 എന്നിങ്ങനെയായി 5 ഒഴിവുകളുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.യോഗ്യത: എം.ബി.ബി.എസ്. ബിരുദം, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പി.ജി. യോഗ്യതയുള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം മതി.പ്രായം: 31.03.2019-ന് 35 വയസ്സിൽ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.ശമ്പളം: 31705-45905 രൂപ, മറ്റ് അലവൻസുകൾ പുറമേ.
അപേക്ഷാഫീസ്: 750 രൂപ. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 125 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ.അപേക്ഷിക്കേണ്ട വിധം: bank.sbi/careers എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഉദ്യോഗാർത്ഥിയുടെ റെസ്യൂമെ, ഐ.ഡി. പ്രൂഫ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, മുൻപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പി.ഡി.എഫ്. പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം വെക്കണം. ഓൺലൈൻ അപേക്ഷാനടപടികൾ പൂർത്തിയായാൽ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. പൂരിപ്പിച്ച ഓൺലൈൻ അപേക്ഷാഫോമിന്റെ പ്രിന്റ്ഔട്ടും എടുത്ത് സൂക്ഷിക്കാം.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 19.
ബിവറേജസ് കോർപറേഷനിൽജനറൽ മാനേജർ
കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ്) ഒഴിവുണ്ട്. യോഗ്യത ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ അംഗത്വവും വേണം. ഉയർന്ന പ്രായം 50. തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ The Managing Director, Kerala State Beverages(M&M) Corporation Limited, Bevco Tower, Vikas Bhavan, P O Palayam, Thiruvanathapuramþ695 033എന്ന വിലാസത്തിൽ സെപ്റ്രംബർ 25നകം ലഭിക്കണം.
സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ
സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിൽ മാനേജർ( ട്രാൻസ്പോർടേഷൻ പ്ലാനർ/എൻജിനിയർ) 1, സോഷ്യൽ ഡവലപ്മെന്റ് ഓഫീസർ 1, അക്കൗണ്ടന്റ് അസി. 1 എന്നിങ്ങനെ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. www.smartcitytvm.in/www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18.
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ 1, ജൂനിയർ എൻജിനിയർഇലക്ട്രിക്കൽ 1, അക്കൗണ്ടന്റ് 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, മാനേജർ അക്കൗണ്ട്. 1, ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രൊഡക്ഷൻ) 1, കംപ്യൂട്ടർ പ്രോഗ്രാമർ 1, പ്രൊഡക്ഷൻ എൻജിനിയർ(മെക്കാനിക്കൽ/ ഓട്ടോമൊബൈൽ) 2, ട്രേഡ്സ്മാൻ 10 ഒഴിവുണ്ട്. www.cmd kerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്രംബർ 25.
കോഫി ബോർഡിൽ സീനിയർ അഡ്വൈസർ
ബംഗളൂരു കോഫി ബോർഡിൽ റിസർച്ച് ആൻഡ് എ്ക്സടെൻഷൻ വിഭാഗത്തിൽ സീനിയർ അഡൈ്വസർ തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത അഗ്രികൾച്ചർ/ ഹോൾട്ടികൾച്ചർ വിഭാഗങ്ങളിൽ പിഎച്ച്ഡി. അപേക്ഷ Th e Secretary, Coffee Board, No 1, Dr. B R Ambedkar Veedhi, Bengaluru560001എന്ന വിലാസത്തിൽ സെപ്റ്റംബർ 23നകം ലഭിക്കണം. വിശദവിവരത്തിന് www.indiacoffee.org
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ്
എയർ ഇന്ത്യയുടെ കീഴിൽ എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ വിമാനത്താവളത്തിൽ 214 ഒഴിവുകളിൽ നിയമനം നടത്തും. മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. കസ്റ്റമർ ഏജന്റ് 100 ഒഴിവ്. യോഗ്യത ബിരുദം, കംപ്യൂട്ടർ അറിയണം, നിഷ്കർഷിക്കുന്ന ഡിപ്ലോമയുള്ള വർക്ക് മുൻഗണന. ഉയർന്ന പ്രായം 28. ഹാൻഡിമാൻ 100 ഒഴിവ്. പത്താം ക്ലാസ്സ് ജയം, മുംബൈ എയർപോർട്ടിൽ കുറഞ്ഞത് ആറ് മാസം പരിചയം, ഉയർന്ന പ്രായം 28. ജൂനിയർ എക്സിക്യൂട്ടീവ്‐ എച്ച്ആർ/അഡ്മിനിസ്ട്രേഷനിൽ 8, അസി. എച്ച്ആർ/അഡ്മിനിസ്ട്രേഷൻ 6 ഒഴിവുണ്ട്. ഇന്റർവ്യു സെപ്റ്റംബർ 13, 14 തീയതികളിൽ മുംബൈയിൽ. വിശദവിവരത്തിന് www.airindia.in
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ അസി. മാനേജർ( എ ആൻഡ് എച്ച്ആർഡി) 1, എൻജിനിയർ ട്രെയിനി (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 1, മെറ്റലർജി 1, എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) 1 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 16. വിശദവിവരത്തിന് www.siflindia.com
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരളയിൽ
തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ എക്സിക്യൂട്ടീവ്/ വർക്മെൻ വിഭാഗത്തിൽ ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25.
ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്
ഷില്ലോംഗ് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസ് ഭിന്നശേഷിക്കാർക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്. മെഡിക്കൽ സോഷ്യൽ വർക്കർ, ഹെൽത്ത് എഡ്യുക്കേറ്റർ, വാർഡൻ/ ലേഡി വാർഡൻ, ടെക്നിക്കൽ അസി, ഹൗസ് കീപ്പർ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരവും അപേക്ഷാഫോറവും www.neigrihms.gov.in എന്ന website ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 23.
നാഷണൽ ഹൈവേസ് ഡെവലപ്മെന്റ് കോർപറേഷനിൽ
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ടി/പി) 10, ഡെപ്യൂട്ടി ജനറൽ മാനേജർ (ടി/പി) 28, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) 1 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വിശദവിവരത്തിന് www.nhidcl.com.
എൻ.പി.എച്ച്.സി ലിമിറ്റഡ്
എൻ.പി.എച്ച്.സി ലിമിറ്റഡ് 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ,മെക്കാനിക്ക് ,ഫിറ്റർ, വെൽഡർ, പ്ളമ്പർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്. പ്രായപരിധി: 18-30. സെപ്തംബർ 15 വരെ അപേക്ഷിക്കാം. വിലാസം: the Deputy General Manager (HR), Parbati-2 HE Project, Nagwain, Mandi Distt.- Kullu, Himachal Pradesh, Pincode- 175121.
നാഗ്പൂർ എയിംസിൽ
നാഗ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ 50 ഒഴിവുണ്ട്. അനസ്തീസിയ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ.ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പതോളജി, ഫിസിക്കൽ ശമഡിസഇൻ ആൻഡ് റിഹാബിലിറ്റേഷൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, കാർഡിയോളജി, എൻജോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഗ്യാസ്ട്രോ എൻട്രോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 17. വിശദവിവരത്തിന് www.aiimsnagpur.edu.in.