ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമായ ഔഷധി വിവിധ തസ്തികകളിലായി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.ബയോളജിസ്റ്റ് (1 ) യോഗ്യത : എംഎസ്സി ബയോടെക്നോളജിപ്രായം : 22- 41 വയസ്.ശമ്പളം : 12,000 രൂപ.ബൊട്ടാണിസ്റ്റ് (1 )യോഗ്യത : എംഎസ്സി ബോട്ടണി.പ്രായം : 22- 21 വയസ്.ശമ്പളം : 12,000 രൂപ.ഫാർമസിസ്റ്റ് (1 ) യോഗ്യത : പത്താം ക്ലാസ്/തത്തുല്യം, ഒരു വർഷത്തെ DAME അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ്,
പ്രായം : 20-41 വയസ്,ശമ്പളം : 9,900 രൂപ.നഴ്സിംഗ് അസിസ്റ്റന്റ് (3 )യോഗ്യത : പത്താം ക്ലാസ്/ തത്തുല്യം, ഒരു വർഷത്തെ DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ്, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം അഭികാമ്യം,പ്രായം : 20-41 വയസ്,ശമ്പളം : 9,900 രൂപ.മാസിയേഴ്സ്(10 )യോഗ്യത : മാസിയേഴ്സ് ട്രെയിനിംഗിൽ അംഗീകൃത സർട്ടിഫിക്കറ്റ്, DAME കോഴ്സ് പാസായവർക്കു മുൻഗണന,പ്രായം : 18-41 വയസ്,ശമ്പളം : 9,900 രൂപ.റിസപ്ഷനിസ്റ്റ്(10 )യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം.
ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യ പരിചയം അഭികാമ്യംപ്രായം : 20-41 വയസ് . ശമ്പളം : 9,500 രൂപ.അർഹരായവർക്ക് ചട്ടപ്രകാരം വയസിളവു ലഭിക്കും.അപേക്ഷിക്കേണ്ട വിധം: ബയോ ഡേറ്റയോടൊപ്പം വയസ്, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം.അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം.വിലാസം: Managing Director, Oushadi, The Phaemaceutical Corporation(Indian Medicines) Kerala Ltd, Kuttanellur, Thrissur-680014.വെബ്സെെറ്റ്: www.oushadhi.orgഅവസാന തീയതി: സെപ്റ്റംബർ 20.
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്ടെക്നോളജിയിൽ
പ്രൊഫസർ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രൊഫസർ (എമിരറ്റസ്), പ്രൊഫസർ( സിവിൽ‐ സ്പെഷ്യലൈസേഷൻ സ്ട്രക്ചറൽ എൻജിനിയറിങ്) അസി. പ്രൊഫസർ( സിവിൽ‐ സ്പെഷ്യലൈസേഷൻ സ്ട്രക്ചറൽ എൻജിനിയറിങ്, മെക്കാനിക്കൽ‐ സ്പെഷ്യലൈസേഷൻ ഡിസൈൻ, തെർമൽ, സിഎഡി/സിഎഎം‐ റോബോട്ടിക്സ്), ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സ്കൂൾ ഓഫ് ആർകിടെക്ചർ. അപേക്ഷാഫോറത്തിന്റെ മാതൃക www.msrit.edu എന്ന website ൽ ലഭിക്കും. അപേക്ഷ The Principal, MSRIT, MS Ramaiah Nagar, MSRIT Post, Bengaluru 560054 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 080 23607902.
കോഴിക്കോട് ഐ.ഐ.എമ്മിൽ
കോഴിക്കോട് ഐ.ഐ.എമ്മിൽ അസി. പ്രൊഫസർ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് സംവരണവിഭാഗത്തിലുള്ളവർക്ക് (എസ്സി, എസ്ടി, ഒബിസി) സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമനം നൽകും. ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്, ഫിനാൻസ് ‐അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി/തത്തുല്യം(ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസ്സോടെ ജയിക്കണം), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. www.iimk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെയിന്റനൻസ് ടെക്നീഷ്യൻ, ലാബ് അനലിസ്റ്റ്, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ തസ്തികകളിലായി 36 ഒഴിവുണ്ട്. ടെക്നീഷ്യൻ ഇലക്ട്രിക്കൽ 8, ഇൻസ്ട്രുമെന്റേഷൻ 5, മെക്കാനിക്കൽ 7 , ലാബ് അനലിസ്റ്റ് 4, ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 12 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നീഷ്യൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ലാബ് അനലിസ്റ്റ് 60 ശതമാനം മാർക്കോടെ ബിഎസ്സി(കെമിസ്ട്രി)/എംഎസ്സി. ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ 40 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിൽ ബിരുദവും അംഗീകൃത എച്ച്എംവി ലൈസൻസും. www.hindustanpetroleum.com വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി സെപ്റ്രംബർ 30.
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ
ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ (ബിഇസിഐഎൽ) ജൂനിയർ എൻജിനിയർ, മെയിന്റയിനർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹിയിലെ മെട്രോ റെയിൽ അധിഷ്ഠിത കമ്പനിക്ക് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ നിയമനമാണ്. മെയിന്റയിനർ(ഇലക്ട്രിക്കൽ, ഫിറ്റർ, ഇലക്ട്രോമെക്കാനിക്) 42, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 5 എന്നിങ്ങനെയാണ് ഒഴിവ്. മെയിന്റയിനർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ, ജൂനിയർ എൻജിനിയർ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ത്രിവത്സര ഡിപ്ലോമ. രണ്ട് തസ്തികകളിലും ഉയർന്ന പ്രായം 40. അപേക്ഷാഫോറവും വിശദവിവരവും www.becil.com ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.
കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിൽ
കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസിൽ ചീഫ് ഓപറേറ്റിങ് ഓഫീസർ, മാനേജർ (ഓപറേഷൻസ്), മാനേജർ (പ്രോജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റീവ്), കൺസൽട്ടന്റ്(സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട്സ്), സീനിയർ എക്സിക്യൂട്ടീവ്(ഐടി), സീനിയർ എക്സിക്യൂട്ടീവ്(എച്ച്ആർ ആൻഡ് അഡ്മിന്സട്രേഷൻ), കമ്പനി സെക്രട്ടറി തസ്തികകളിൽ ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. www.kase.in/www.cmd kerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്രംബർ 17.
പാലക്കാട് ഐ.ഐ.ടിയിൽ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അനദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ട്. സൂപ്രണ്ടിങ് എൻജിനിയർ(സിവിൽ) 1, എക്സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) 1, അസി. എൻജിനിയർ(ഇലക്ട്രിക്കൽ) 1, ജൂനിയർ സൂപ്രണ്ടന്റ് 2, ജൂനിയർ ലൈബ്രറി സൂപ്രണ്ടന്റ് 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് 4, ജൂനിയർ ടെക്നീഷ്യൻ 8, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ 1, ജൂനിയർ അസി. 4 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27. ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച് വിശദവിവരത്തിന് : iitpkd.ac.in.
റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസി.
റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ് യോഗ്യത ബിരുദം. മാർക്കറ്റിങ്/സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 18‐40. സെയിൽസ് അസി. യോഗ്യത ബിരുദം. പ്രായം 18‐40. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.rubcogroup.com ൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് വിശദമായ ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം Managing Director, Rubco Group Of Under taking, Rubco House, South Bazar, Kannur670002, Keralaഎന്ന വിലാസത്തിലൊ gmhrrubco@gmail.com എന്ന ഇമെയിൽ വിലാസത്തിലൊ അയക്കണം. അപേക്ഷിക്കുന്ന കവറിന് മുകളിലൊ, സബ്ജക്ട് ലൈനിലൊ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അവസാനതീയതി സെപ്റ്റംബർ 16.
കിർത്താഡ്സിൽ
റിസർച്ച് അസി. കിർത്താഡ്സ് (കേരള ഇൻസറ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്) വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. നാല് ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത ആന്ത്രോപോളജി/സോഷ്യോളജി യിൽ രണ്ടാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം. പട്ടിക വിഭാഗമേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഗവേഷണപരിചയം. ഉയർന്ന പ്രായം 35. അപേക്ഷ തയ്യാറാക്കി ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ആമുഖ കത്ത് സഹിതം അയക്കണം. ഡയറക്ടർ, കിർത്താഡ്സ്, ചേവായൂർ പിഒ, കോഴിക്കോട്‐673017 എന്ന വിലാസത്തിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചിനകമാണ് അപേക്ഷ ലഭിക്കേണ്ടത്.