walking

ആരോഗ്യത്തിന് മികച്ച വ്യായാമമാണ് നടത്തം. എങ്ങനെയെ ങ്കിലും നടന്നാൽ ആരോഗ്യം ലഭിക്കില്ല. മാത്രമല്ല ശരീരത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും. തല നേരെയാക്കി താടി ഉയർത്തി നടുവ് വളയാതെ വേണം നടക്കാൻ. ശരീരം മുന്നോട്ട് വളഞ്ഞ് കൂനി നടക്കരുത്. ചുമലുകൾ കുനിച്ച് നടക്കരുത്. ഇത് കഴുത്ത്, കൈകൾ, നടുവ് എന്നിവയ്ക്ക് സമ്മർദ്ദം നൽകും. തല കുനിച്ച് നടന്നാൽ കഴുത്ത്, ചുമൽ എന്നിവിടങ്ങളിലെ പേശികൾക്കും അസ്ഥികൾക്കും വേദനയും അനാരോഗ്യവുമാകും ഫലം. കൈകൾ വീശി നടക്കണം. നടക്കുമ്പോൾ നന്നായി ശ്വസിക്കണം.
പതിഞ്ഞ വേഗത്തിൽ നടക്കാൻ തുടങ്ങുകയും ക്രമേണ വേഗം കൂട്ടുകയുമാവാം. വേഗം കുറച്ചു കൊണ്ടുവന്ന് സാവധാനം വേണം നടത്തം അവസാനിപ്പിക്കാൻ.
കൈകൾ ഉയർത്തി താഴ്ത്തുക, തോളുകൾ ചലിപ്പിക്കുക, കുനിഞ്ഞ് പെരുവിരലിൽ തൊടുക തുടങ്ങി ചില വാം അപ്പ് എക്സർസൈസുകളോടെ നടത്തം ആരംഭിക്കുന്നതാണ് മാതൃകാപരമായ നടത്തം.