ന്യൂഡൽഹി: മലയാളത്തിൽ ഓണാശംസ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും.എല്ലാവർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു. എന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
— President of India (@rashtrapatibhvn) September 11, 2019
അതോടൊപ്പം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രിയും ട്വീറ്റിലൂടെ രംഗത്തെത്തി.
എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ..
— Narendra Modi (@narendramodi) September 11, 2019