തിരുവനന്തപുരം കൃത്രിമ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി നാസിൽ അബ്ദുള്ളയ്ക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. നാസിലിന് ചെക്ക് കൈമാറിയ വ്യക്തിയെ മനസിലായെന്നും കേസ് കൊടുക്കുന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും നാടുകടത്തലും ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും, ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് തുഷാർ വ്യക്തമാക്കി. തുഷാർ വെള്ളാപ്പള്ളിക്കെതിരെ നാസിൻ അബ്ദുള്ള നൽകിയ ചെക്ക് കേസ് യു.എ.ഇയിലെ അജ്മാൻ കോടതി തള്ളിയിരുന്നു. നാസിൻ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കേസ് തള്ളിയത്.