news

1. കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി. വിഷയത്തില്‍ യു.എന്‍ സമീപനത്തിന് മാറ്റമില്ല എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. ജി7 ഉച്ചക്കോടിക്കിടെ നരേന്ദ്ര മോദിയോടും പാക് വിദേശകാര്യ മന്ത്രിയോടും സംസാരിച്ച് ഇരുന്നു എന്ന് യു.എന്‍. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടു. അടിയന്തരമായി ഇടപെടണം എന്ന പാകിസ്താന്റെ ആവശ്യം നിരാകരിച്ചു.




2. അതേസമയം, കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വീണ്ടും തള്ളി ഇന്ത്യ. ബാഹ്യ ഇടപെടല്‍ വേണ്ട എന്ന് ട്രംപിനെ വീണ്ടും അറിയിക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാര്‍ എന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെയും അറിയിച്ച് ഇരുന്നു.
3. എന്നാല്‍ കാശ്മീരില്‍ മൂന്നാമത് ഒരാള്‍ വേണ്ട എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി ഇരുന്നു. അതിനിടെ, പാക് അധീന കാശ്മീരില്‍ വെള്ളിയാഴ്ച പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുസഫറബാദില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. പാകിസ്താന്റെ പുതിയ നീക്കം, കാശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍.
4. മോട്ടോര്‍ വാഹന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴയല്ല, ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തില്‍ ആണ് കേന്ദ്രം പുതിയ നിലപാട് എടുക്കുന്നത്.
5. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം കനത്ത പിഴ ഈടാക്കി തുടങ്ങിയത്. കനത്ത പിഴ ഈടാക്കുന്നതിന് എതിരെ പരാതികള്‍ വ്യാപകം ആയതോടെ പല സംസ്ഥാനങ്ങളും പിഴ തുക കുറച്ചിരുന്നു. പുതിയ നിര്‍ദേശം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാന്‍ ഇരിക്കെ
6. മോട്ടോര്‍ വാഹന നിയമത്തിലെ പിഴ തുകയ്ക്ക് ഇളവ് നല്‍കുന്നത് കേരളം പരിഗണിക്കുന്നത് ആയി. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍.ഈ മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ട് ഉണ്ട്.
7. അര്‍ബുദം ഇല്ലാഞ്ഞിട്ടും കീമോ തെറാപ്പിക്ക് വിധേയ ആക്കിയ ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനി നടത്തിയ സമരം അവസാനിപ്പിച്ചു. ഇന്ന് മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിലായിരുന്നു സമരം. 10 ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ചികിത്സാ പിഴവ് വരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കുക , കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രജനിയുടെ സമരം.
8. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രജനിക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ തെറാപ്പി ചെയ്ത്. ചികിത്സാ പിഴവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരോഗ്യവകുപ്പ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടി ഉണ്ടായില്ല. നീതി തേടി രജനിയും കുടുംബവും കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
9. മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. അവസാനശ്രമം, റിട്ട് ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി രജിസ്ട്രി തയാറാകാത്ത സാഹചര്യത്തില്‍. മൂന്നംഗ സമിതിയ്ക്ക് എതിരെയും ഫ്ളാറ്റ് ഉടമകളുടെ ആരോപണം. മൂന്നംഗ സമിതി കബളിപ്പിച്ചു. സമിതി അതേപടി റിപ്പോര്‍ട്ട് അംഗീകരിച്ചത് ഗുരുതര പിഴവ്. സമിതിയില്‍ അംഗം ആകേണ്ടി ഇരുന്നത് തദ്ദേശ സ്വയംഭരണ സെക്രട്ടറി. പകരം സ്‌പെഷ്യല്‍ സെക്രട്ടറി അംഗമായത് കോടതി ഉത്തരവിന്റെ ലംഘനം എന്നും ഫ്ളാറ്റ് ഉടമകള്‍
10. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുത് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍, തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ തടസമില്ല എന്നായിരുന്നു ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിച്ച നിയമോപദേശം. തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കം അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാകും പരിഗണിക്കുക
11. അതിനിടെ, ഫ്ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്‍കിയതിന് എതിരെ മരടിലെ ഫ്ളാറ്റ് ഉടമകള്‍ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുക ആണ്. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിന് എതിരെ വലിയ പ്രതിഷേധം ആണ് ഫ്ളാറ്റ് ഉടമകളുടെ ഭാഗത്തു നിന്നുണ്ടായത്. ഈ പശ്ചാത്തലത്തില്‍ ആണ് തിരുവോണ ദിവസം നിരാഹാരം ഇരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്ത് പോകുന്നത് വരെ സമരം തുടരും. ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് ഉടമകള്‍ പറയുന്നു