ന്യൂഡൽഹി: പ്രാധാനമന്ത്രിയുടെ 'പശു പരാമർശ'ത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും 'ഓം' മിനെക്കുറിച്ചുമാണ്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. പശുവിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമ സംഭവങ്ങളിൽ എന്തു കൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും ചോദിച്ചു.
ഓം, പശു തുടങ്ങിയ ശബ്‌ദങ്ങൾ കേൾക്കുമ്പോൾ രാജ്യം 16ആം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണെന്നാണ് ചിലർ വിമർശിക്കുന്നു. ഇത്തരക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. അനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഉദഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം.
പശു എന്നത് ഹിന്ദു സഹോദരന്മാർക്ക് വിശുദ്ധമാണ്. എന്നാൽ, ജീവിക്കാനുള്ള അവകാശവും സമത്വവും ഭരണഘടന മനുഷ്യൻ നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മനസിലാക്കുമെന്ന് കരുതുന്നുവെന്നും ഉവൈസി വ്യക്തമാക്കി.