1. മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ കേന്ദ്ര തീരുമാനത്തില്‍ സന്തോഷം എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതില്‍ സന്തോഷം ഉണ്ട്. മുമ്പ് തന്നെ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി.
2. അതേസമയം, മോട്ടോര്‍ വാഹന പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പിഴയല്ല, ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തില്‍ ആണ് കേന്ദ്രം പുതിയ നിലപാട് എടുക്കുന്നത്.
3. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം കനത്ത പിഴ ഈടാക്കി തുടങ്ങിയത്. കനത്ത പിഴ ഈടാക്കുന്നതിന് എതിരെ പരാതികള്‍ വ്യാപകം ആയതോടെ പല സംസ്ഥാനങ്ങളും പിഴ തുക കുറച്ചിരുന്നു. പുതിയ നിര്‍ദേശം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാന്‍ ഇരിക്കെ.
4. ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധന മന്ത്രിയുമായ പി.ചിദംബരം ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നല്‍കി ഇരിക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് പി.ചിദംബരത്തെ ഡല്‍ഹി റോസ് അവന്യു കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും.
5. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസില്‍ ചിദംബരത്തിന് എതിരെയുള്ള ആരോപണങ്ങള്‍ ഗൗരവം ആണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിതം ആയതും സൗകര്യങ്ങള്‍ ഉള്ളതുമായ ജയില്‍മുറി അനുവദിക്കണം എന്ന ചിദംബരത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
6. കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി. വിഷയത്തില്‍ യു.എന്‍ സമീപനത്തിന് മാറ്റമില്ല എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. ജി7 ഉച്ചക്കോടിക്കിടെ നരേന്ദ്ര മോദിയോടും പാക് വിദേശകാര്യ മന്ത്രിയോടും സംസാരിച്ച് ഇരുന്നു എന്ന് യു.എന്‍. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടു. അടിയന്തരമായി ഇടപെടണം എന്ന പാകിസ്താന്റെ ആവശ്യം നിരാകരിച്ചു.
7. അതേസമയം, കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം വീണ്ടും തള്ളി ഇന്ത്യ. ബാഹ്യ ഇടപെടല്‍ വേണ്ട എന്ന് ട്രംപിനെ വീണ്ടും അറിയിക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാര്‍ എന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെയും അറിയിച്ച് ഇരുന്നു.
8. എന്നാല്‍ കാശ്മീരില്‍ മൂന്നാമത് ഒരാള്‍ വേണ്ട എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി ഇരുന്നു. അതിനിടെ, പാക് അധീന കാശ്മീരില്‍ വെള്ളിയാഴ്ച പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുസഫറബാദില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. പാകിസ്താന്റെ പുതിയ നീക്കം, കാശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍.
9. തനിക്ക് എതിരെ ചെക്ക് കേസ് നല്‍കിയ വ്യവസായി നാസിന്‍ അബ്ദുള്ളയ്ക്ക് എതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ ഒരുങ്ങി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പരാതി നല്‍കുക, ഗൂഢാലോചന, ക്രിത്രിമരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ആരോപിച്ച്. നാസില്‍ നല്‍കിയ ചെക്ക് കേസില്‍ ആദ്യം തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു എങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുക ആയിരുന്നു. ഇതിന് പിന്നാലെ ആണ് നാസിലിന് എതിരെ ക്രിമിനല്‍ കേസ് നല്‍കാന്‍ തുഷാര്‍ ഒരുങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് നാസിലിന് എതിരെ തുഷാര്‍ ആരോപിച്ചിരിക്കുന്നത്
10. ഉന്നാവോ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പ്രത്യേക കോടതി ജഡ്ജി നേരിട്ട് എത്തി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയില്‍ ആണ് വിചാരണ നടപടികള്‍. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കോടതിയെ അറിയിച്ചു. സി.ബി.ഐയുടെയും പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ താത്കാലിക കോടതിയില്‍ ഹാജരായി
11. പ്രത്യേക വിചാരണ നടത്തുന്നതിനായി കേസിലെ പ്രതിയായ കുല്‍ദീപ് സിംഗ് സെന്‍ഗാറിനേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. രഹസ്യ വിചാരണ ആയതിനാല്‍ പൊതുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. താത്കാലിക കോടതിക്ക് സമീപത്തെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തന രഹിതം ആക്കണമെന്ന് സെഷന്‍സ് ജഡ്ജി നിര്‍ദേശം നല്‍കി ഇരുന്നു
12. കേസില്‍ ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. കാറപകടത്തിന് പിന്നില്‍, ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എന്നാണ് ഉന്നാവോ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുക ആയിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു