
കൊളംബൊ: പാകിസ്ഥാനിൽ വച്ച് നടക്കുന്ന പാര്യടനത്തിൽ നിന്ന് ശ്രീലങ്കൻ താരങ്ങൾ പിന്മാറിയതിന്റെ കാരണം ഇന്ത്യയല്ലെന്ന് വെളിപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ പിൻവാങ്ങിയതിന് പിന്നിൽ ഇന്ത്യയാണെന്നാണ് പാകിസ്താൻ ആരോപിച്ചിരുന്നത്. എന്നാൽ പാകിസ്ഥാന്റെ ആരോപണത്തെ നിക്ഷേധിച്ച് കൊണ്ട് ശ്രീലങ്ക രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വാധീനമാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. 2009ലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില കളിക്കാർ കളിക്കാനില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ശ്രീലങ്കൻ കായികവകുപ്പ് മന്ത്രി ഹാരിന്‍ ഫെർണാണ്ടോ പറഞ്ഞു.
അവരുടെ തീരുമാനം മാനിച്ച് യാത്ര ചെയ്യാന്‍ താൽപര്യമുള്ള കളിക്കാരെ ടീമിൾ ഉൾപ്പെടുത്തുകയായിരുന്നു. ശക്തമായ ഒരു ടീം തന്നെയാണ് ഞങ്ങളുടേത്. പാകിസ്താനെ അവരുടെ നാട്ടിൽവച്ചു തന്നെ തോൽപിക്കാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് ഫെര്‍ണാണ്ടോ കൂട്ടിച്ചേർത്തു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ടി20 നായകൻ ലസിത് മലിംഗ, മുൻ നായകരായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചാണ്ഡിമൽ, സുരംഗ ലക്മൽ, ദിമുത് കരുണരത്‌നെ, തിസര പെരേര, അകില ധനഞ്ജയ, ധനഞ്ജയ ഡി സിൽവ, കുശാല്‍ പെരേര, നിരോഷൻ ഡിക്ക്‌വെല്ല എന്നിവരാണ് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്നത്.
ശ്രീലങ്കൻ താരങ്ങളുടെ ഐ.പി.എൽ. കരാർ റദ്ദാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് അവർ പര്യടനത്തിൽ നിന്ന് പിന്മാറിയതെന്ന് പാകിസ്ഥാൻ ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ഹുസൈനാണ് ആരോപിച്ചിരുന്നു. സെപ്റ്റംബർ 27 മുതലാണ് പാകിസ്ഥാനിലെ കറാച്ചിയൽ പരമ്പര ആരംഭിക്കുന്നത്.
No truth to reports that India influenced Sri Lankan players not to play in Pakistan.Some decided not to play purely based on 2009 incident. Respecting their decision we picked players who were willing to travel. We have a full strength team & we hope to beat Pakistan in Pakistan
— Harin Fernando (@fernandoharin) September 10, 2019