ഒരു അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ അമ്മയ്ക്കും കുഞ്ഞിനും എന്താണ് പ്രത്യേകത എന്നല്ലേ അലോചിക്കുന്നത്. ഒരുപാട് ആരാധകരുള്ള ഒരു നടിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത്.
ഇത് മറ്റാരുമല്ല പ്രേമത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാക്ഷാൽ സായി പല്ലവിയാണ് ചിത്രത്തിലുള്ളത്. 'ഞാൻ നിങ്ങളെ സ്നേഹിക്കുന്ന അമ്മാ' എന്ന അടിക്കുറിപ്പോടെ സായി പല്ലവി തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മുഷിഞ്ഞ വസ്ത്രത്തിൽ ബസ് കാത്തിരിക്കുന്ന സായി പല്ലവിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ചിത്രമായ 'വിരത പർവ്വം 1992' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗായിരുന്നു ആ ബസ് സ്റ്റോപ്പിൽ നടന്നത്. തെലുങ്കാനയിലെ വരാങ്കൽ ഗ്രാമത്തിൽ വച്ചായിരുന്നു ഷൂട്ടിംഗ്.ബസ് സ്റ്റോപ്പിന്റെ തൊട്ടടുത്ത ഒരു ഹോട്ടലിൽ ക്യാമറ വച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. അതിനാൽത്തന്നെ ഇത് ഒരു ഷൂട്ടിംഗാണെന്നോ, അവിടെ ഇരിക്കുന്നത് സായി പല്ലവിയാണെന്നോ ആർക്കും ഒരു ചെറിയ സംശയം പോലും തോന്നിയുമില്ല.