ഗോരഖ്പൂർ: ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ പാമ്പുകൾക്ക് മുകളിലിരുന്ന യുവതി പാമ്പു കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവ് ജയ്സിംഗ് യാദവ് തായിലാൻഡിലാണ് ജോലി ചെയ്യുന്നത്.
മുറിയിൽ ഭർത്താവിനെ വിളിച്ച് സംസാരിക്കുന്നതിനിടെ രണ്ട് പാമ്പുകൾ വീടിനകത്തേക്ക് വന്നതോ കട്ടിലിൽ കയറിയതോ ഇവരറിഞ്ഞില്ല. തുടർന്ന് കട്ടിലിലുള്ള പാമ്പുകൾക്ക് മുകളിലേക്ക് ഇരിക്കുകയും ചെയ്തു. കടിയേറ്റു മിനിറ്റുകൾക്കുള്ളിൽ യുവതി അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൽ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ പാമ്പുകളെ കണ്ടത്.