സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഭാര്യയുടേയും ഭർത്താവിന്റെയും ചിത്രമാണ്. ഭാര്യയ്ക്കായി ഇദ്ദേഹം ചെയ്ത കാര്യമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് കിടന്നുറങ്ങാനായി ആറുമണിക്കൂറാണ് അദ്ദേഹം വിമാനത്തിൽ എഴുന്നേറ്റ് നിന്നത്.
സഹയാത്രികനായ ലീൻ ജോൺസണാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് സ്നേഹമെന്നും അദ്ദേഹം കുറിച്ചു. നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്, ഇങ്ങനെയൊരു ഭർത്താവിനെ കിട്ടണം എന്നിങ്ങനെ ഇദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
This guy stood up the whole 6 hours so his wife could sleep. Now THAT is love. pic.twitter.com/Vk9clS9cCj
— Courtney Lee Johnson (@courtneylj_) September 6, 2019
അതേസമയം അമ്മയെ തല്ലിയാൽ പോലും രണ്ട് അഭിപ്രായമാണ് എന്ന് പറയുന്നത് പോലെ ഇവിടെയും നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ മടിയിൽ തലവച്ച് കിടന്നാൽപോരായിരുന്നോ? ആ ഭാര്യ സ്വാർത്ഥയാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.