ക്രിസ്‌ത്യൻ പള്ളികളിലെ പാട്ടുമാറ്റേണ്ട കാലം കഴിഞ്ഞുവെന്ന വിമർശവുമായി നടൻ അലൻസിയർ ലോപ്പസ് രംഗത്ത്. പള്ളികളിൽ മരണത്തിന് ആലപിക്കുന്ന ഗാനം കേൾക്കുമ്പോളാണ് തനിക്ക് ഏറ്റവും കൂടുതൽ സങ്കടം തോന്നാറുള്ളതെന്നും അതുകൊണ്ടു തന്നെ മരണത്തിന് പോകാറില്ലെന്ന് അലൻസിയർ പറയന്നു. ഇത്തരം പാട്ടുകൾ മാറ്റേണ്ട കാര്യം കഴിഞ്ഞു. തമിഴ്‌നാട്ടിലൊക്കെ കാണിക്കുന്ന പോലെ കൊട്ടു പാട്ടുമൊക്കെയാണ് വേണ്ടതെന്നും താരം പറയുന്നു. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിൽ (ഓണം സ്പെഷ്യൽ) അതിഥിയായി എത്തിയതായിരുന്നു താരം.
അലൻസിയറിന്റെ വാക്കുകൾ-
മരണത്തിന് ഞാൻ പോകാറില്ല. കാരണം പള്ളിയ്‌ക്കകത്ത് ചെന്നു കഴിയുമ്പോൾ ഒരു പാട്ട് പാടും. ബോഡി എടുത്തു കഴിയുമ്പോൾ. വീട്ടുകാര് കരയുന്നതിന് മുമ്പേ ഞാൻ കരഞ്ഞു പോകും. അത്രയ്‌ക്ക് സങ്കടം തരുന്ന പാട്ടാണ്. മനുഷ്യൻ സ്വർഗത്തേക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകുമ്പോൾ ഇത്ര സങ്കടമെന്തിനാണ്. ഇത്രയും കരയിപ്പിക്കേണ്ട പാട്ടു പാടേണ്ട കാര്യം എന്താ? പാട്ടു മാറ്റേണ്ട കാര്യം കഴിഞ്ഞു. തമിഴ്‌നാട്ടിലൊക്കെ കാണിക്കുന്ന പോലെ കൊട്ടു പാട്ടുമൊക്കെയാണ് വേണ്ടത്. സന്തോഷത്തോടെ യാത്രയാക്കണ്ടേ? ഈ വൃത്തികെട്ട ലോകത്തു നിന്ന് രക്ഷപ്പെട്ടു പോകുന്ന മനുഷ്യനെ അങ്ങനെയല്ലേ യാത്രയാക്കേണ്ടത്. ഇത് ചുമ്മാ കരയിപ്പിച്ച്. മണ്ണിലേക്ക് വന്നവൻ മണ്ണിലേക്ക് തന്നെയല്ലേ പോകേണ്ടത്.അതിൽ കരയേണ്ട കാര്യമെന്താ? അതിൽ സംഗീതം കൊടുത്ത് ദുഖിപ്പിച്ച്. മരണം കാണാൻ പോലും സമ്മതിക്കാതെ.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം-