food-

ചിക്കൻവിഭവങ്ങൾ മാംസാഹാര പ്രേമികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. വ്യത്യസ്ത തരത്തിൽ ഓരോ നാട്ടിലും ചിക്കൻ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. കറിയിൽ ചേർക്കുന്ന കൂട്ടുകളിലും പാചകം ചെയ്യുന്നരീതിയിലുള്ള വ്യത്യസ്തതകളുമൊക്കെയാണ് ഇത്തരത്തിൽ വ്യത്യസ്തമായ രുചിയുണ്ടാവാൻ കാരണമാവുന്നത്. ആന്ധ്രചിക്കൻ വിഭവങ്ങളും സ്വാദിഷ്ടമാണ്. പത്തനംതിട്ടയിലെ ഡയാനയിലെ പ്രത്യേക വിഭവമാണ് ആന്ധ്രചിക്കൻ. മൂന്നോളം വ്യത്യസ്തമായ എണ്ണകളാൽ തയ്യാർ ചെയ്യുന്ന ആന്ധ്രചിക്കൻ കൗമുദി ടിവിയിലെ സാൾട്ട് ആൻഡ് പെപ്പർ എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഞങ്ങളുടെ കുക്കിംഗ് എപ്പിസോഡുകൾ എല്ലാം കാണുന്നതിനായി സാൾട്ട് ആൻഡ് പെപ്പർ യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്യാം.