വടക്കൻ കേരളത്തെ കണ്ണീരിലാഴ്ത്തിയ മഴയിപ്പോൾ തെക്കൻകേരളത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ശക്തമായ നീരൊഴുക്കിനാൽ നിറഞ്ഞു കവിഞ്ഞുകൊണ്ടിരിക്കുകയാണ് പേപ്പാറ ഡാം. തലസ്ഥാനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോടൊപ്പം ചെറിയ അളവിൽ വൈദ്യുതിയും ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിദിനം മൂന്ന് മെഗാവാട്ടാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നത്. ഡാം നിറഞ്ഞ അവസ്ഥയിൽ ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ഉദ്പാദിപ്പിക്കുന്നുണ്ട്. പേപ്പാറ ഡാം നിറയുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന ഘട്ടത്തിൽ അവിടത്തെ അവസ്ഥ നേരിട്ടു കണ്ട് വിലയിരുത്തുകയാണ് കൗമുദി ടി.വിയിലെ നേർക്കണ്ണ്