ന്യൂഡൽഹി: ജി.ഡി,പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. വാണിജ്യ ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദി സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പിയൂഷ് ഗോയൽവിശദീകരിച്ചത്
സാമ്പത്തിക രംഗം സംബന്ധിച്ച് ടെലിവിഷനിൽ കാണുന്ന കണക്കുകൾ വിശ്വസിക്കരുതെന്നും കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ ഐൻസ്റ്റൈന്‍ ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ട്രില്യൻ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കിൽ രാജ്യത്തിന് 12% വളർച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളർച്ചാനിരക്ക് അഞ്ചുശതമാനമാണ് എന്നൊക്കെയുള്ള കണക്കുകൾ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകർഷണം കണ്ടെത്താൻ ഐൻസ്റ്റൈനെ സഹായിച്ചിട്ടുള്ളത്.. കൃത്യമായ സൂത്രവാക്യങ്ങളും മുൻകാല അറിവുകൾക്കും പിന്നാലെ പോയിരുന്നെങ്കിൽ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല- പിയൂഷ് ഗോയൽ പറഞ്ഞു.
Why should Nirmala have all the fun? Piyush Goyal has just delivered a blockbuster dialogue
— Srivatsa (@srivatsayb) September 12, 2019
"Don't get into calculations about the economy. Don't get into maths. Maths never helped Einstein discover Gravity" 🙄
Millennials and Maths are the problem. Not Modi Govt. Understood? pic.twitter.com/JCoCIbdoxp
ഐസക് ന്യൂട്ടൺ തന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഗുരുത്വാകർഷണത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി എന്ന വിഖ്യാതമായ സംഭവം നിലവിലിരിക്കെയാണ് പീയൂഷ് ഗോയൽ ഗുരുത്വാകർഷണം കണ്ടുപിടിച്ചെന്ന പീയൂഷ് ഗോയലിന്റെ വ്യാഖ്യാനം. പ്രസ്താവനയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്. ന്യൂട്ടൺ, ഐൻസ്‌റ്റൈൻ എന്നീ പേരുകള്‍ ട്രെൻഡിങ്ങാവുകയും ചെയ്തു.
തന്റെ പ്രസ്താവന സംബന്ധിച്ച് വിശദീകരണവുമായി പിന്നീട് പിയൂഷ് ഗോയൽ രംഗത്തെത്തി. താൻ ഒരു പ്രത്യേക സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാൽ ചിലർ ആ സാഹചര്യത്തിൽനിന്ന് അടർത്തി മാറ്റി ഒരു വരി മാത്രമെടുത്ത് അനാവശ്യമായ വാർത്തകൾ സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.