dp-world

കൊച്ചി: ചരക്കുനീക്കത്തിൽ റെക്കാഡ് തിരുത്തി വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിന്റെ (ഐ.സി.ടി.ടി)​ കുതിപ്പ്. ഡി.പി. വേൾഡിന്റെ മാനേജ്‌മെന്റ് ചുമതലയിലുള്ള വല്ലാർപാടം ടെർമിനൽ ആഗസ്‌റ്റിൽ 57,​590 ടി.ഇ.യു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്)​ കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്‌തത്. ഈവർഷം മാർച്ചിൽ കുറിച്ച 56,​598 ടി.ഇ.യുവിന്റെ റെക്കാഡാണ് മറികടന്നത്.

പുതുതായി ആരംഭിച്ച ചൈന - ഇന്ത്യ സർവീസ് (സി12)​,​ കോൺകോർ കോസ്‌റ്റൽ സർവീസ് തുടങ്ങിയവയാണ് റെക്കാഡ് മുന്നേറ്റത്തിന് സഹായകമായതെന്ന് ഡി.പി. വേൾഡ് കൊച്ചി സി.ഇ.ഒ പ്രവീൺ തോമസ് ജോസഫ് പറഞ്ഞു. ഉപഭോക്താക്കളുമായും ഓഹരി ഉടമകളുമായും ഇടപെട്ട് സ്‌മാർട് ട്രേഡ് സൊല്യൂഷനുകൾ നൽകുന്നതും സപ്ളൈ ചെയിനിൽ മൂല്യവർദ്ധന നടത്തിയുമാണ് ഡി.പി. വേൾഡ് മുന്നേറുന്നത്. ടെർമിനലിൽ ട്രക്ക് ടേൺ എറൗണ്ട് ടൈം (ടി.ടി.ടി)​ 32 മിനുട്ടായി കുറഞ്ഞതും നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.