
ഇസ്ലാമാബാദ്: : : ജമ്മു കാശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് പാകിസ്ഥാൻ മന്ത്രി ബ്രിഗേഡിയർ ഇജാസ് അഹമ്മദ് ഷാ.
'അന്താരാഷ്ട്ര സമൂഹം ഞങ്ങളെ വിശ്വസിക്കുന്നില്ല. കാശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചത് അവരാണെന്നും (ഇന്ത്യ) ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് മരുന്നുകൾ പോലും ലഭ്യമാക്കുന്നില്ലെന്നും ഞങ്ങൾ പറയുന്നു. പക്ഷേ ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ല, അവർ ഇന്ത്യ പറയുന്നതാണ് വിശ്വസിക്കുന്നത്,' ഷാ പറഞ്ഞു. ഭരണകൂടം രാജ്യത്തിന്റെ പേര് നശിപ്പിച്ചു. ഞങ്ങൾ ഉത്തരവാദിത്തമുള്ള രാജ്യമല്ലെന്ന് ജനങ്ങൾ കരുതുന്നുവെന്നും മന്ത്റി പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്റി ഇമ്രാൻ ഖാൻ, മുൻ പ്രധാനമന്ത്റി ബേനസീർ ഭൂട്ടോ, മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് എന്നിവർ താങ്കൾ പറഞ്ഞ ഭരണവർഗത്തിൽപ്പെടുമോയെന്ന് ചോദിച്ചപ്പോൾ മന്ത്റിയുടെ മറുപടി ഇതായിരുന്നു, 'എല്ലാവരും ഉത്തരവാദികളാണ്. പാക്കിസ്ഥാൻ സ്വയം ആത്മപരിശോധന നടത്തണം.'
ജമ്മു കാശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും അവ പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്റി ഷാ മഹ്മൂദ് ഖുറേഷിക്ക് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
people of the globe trust #India not #Pakistan.
— Arshi Wani (@waniarshi) September 12, 2019
and we failed to convince the international community on #Kashmir. now there is need of soul searching for #Paksitani's.
brig. Ijaz Ahmed shah on @humnewspakistan.@TarekFatah @gauravcsawant @Being_Vinita pic.twitter.com/RggPcFi4xp