crime

മൊറാദാബാദ്: പ്രണയ ബന്ധത്തെ എതിർത്ത വീട്ടുകാർക്ക് വിഷം നൽകി പീഡിപ്പിച്ച യുവാവിനോടൊപ്പം 16കാരി ഒളിച്ചോടി. മൊറാദാബാദ് ജില്ലയിലെ മൈനേതേർ പൊലീസ് സ്റ്റേഷൻ പരിധിയാണ് സംഭവം നടക്കുന്നത്. മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിനോടൊപ്പമാണ് ഒളിച്ചോടിയത്. അറസ്റ്റിലായ യുവാവ് ജാമ്യത്തിറങ്ങിയതിന് ശേഷമാണ് ഇരുവരും ഒളിച്ചോടാൻ ശ്രമിച്ചത്.

വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിച്ചു. പെൺകുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാർ, രണ്ട് സഹോദരന്മാർ, സഹോദര ഭാര്യ, സഹോദരന്റെ മകൻ എന്നിവരെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമാണ്. പൊലീസ് പെൺകുട്ടിയേയും യുവാവിനെയും പിടികൂടി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ട്.. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അരവിന്ദ് കുമാർ എന്ന യുവാവിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി.

പെൺകുട്ടിയെ പീ‌‌ഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിലിങ്ങിയ യുവാവ് പെൺകുട്ടിയുമായി വീണ്ടും അടുക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും മറ്റ് വിവരങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.