അബുദാബി: ആഗോള സൗഹൃദം വിളിച്ചോതി ഫിനാബ്ളർ,​ യൂണിമണി,​ യു.എ.ഇ. എക്‌സ്‌ചേഞ്ച് എന്നിവയുടെ അബുദാബിയിലെ ആസ്ഥാനത്ത് വിപുലമായ ഓണാഘോഷം നടന്നു. വിവിധ രാജ്യക്കാരായ ജീവനക്കാർ അണിനിരന്ന പൂക്കള മത്സരം,​ വടംവലി മത്സരം,​ കൈകൊട്ടി കളി,​ മാവേലി എഴുന്നള്ളത്ത് തുടങ്ങിയവയുണ്ടായിരുന്നു. 'ഓണം - യു.എ.ഇയുടെ സഹിഷ്‌ണുതാ വർഷത്തിന് സമർപ്പണം" എന്ന ആശയത്തോടെ ആയിരുന്നു പരിപാടികൾ. മത്സര വിജയികൾക്ക് മാവേലിയും യു.എ.ഇ എക്‌സ്‌ചേഞ്ച് സി.ഒ.ഒ വിലാസ് എ. കുട്ടി,​ ഡെപ്യൂട്ടി സി.എഫ്.ഒ പോൾസ് ഇട്ട്യേരത്ത് എന്നിവർ ചേർന്ന് സമ്മാനം നൽകി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.