jyothi-vijayakumar-

പുലിയൂർ: ജനിച്ച് വളർന്ന നാട്ടിലെ ക്ഷേത്രത്തിൽ തിരുവോണ ദിവസം തിരുവോണ ദിവസം ചെന്നപ്പോൾ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കോൺഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകൾ ജ്യോതികുമാറിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. പുലിയൂർ ക്ഷേത്രത്തിൽ പോയ സമയത്ത് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവത്തെക്കുറിച്ച് എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസിന്റെ സ്വകാര്യ സ്വത്തായതെന്ന് ജ്യോതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്.


വാഹനം അമ്പലനടയ്ക്ക് നേരെയാണ് ഇട്ടതെന്ന് വിശദമാക്കുന്ന രീതിയിലും ജ്യോതിയെ അപമാനിക്കുന്ന രീതിയിലും കുറിപ്പിന് പ്രതികരണങ്ങൾ ലഭിച്ചത് കുറഞ്ഞ സമയത്തിനുള്ളിലാണ്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്റമണത്തെക്കുറിച്ച് ജ്യോതി തന്നെയാണ് ഫേസ്ബുക്കിൽ വിശദമാക്കിയത്.

ഭയപ്പെടാനും സൈബർ ആക്രമണത്തിനു മുമ്പിൽ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ല. പറഞ്ഞത് പറഞ്ഞതു തന്നെയാണ്.. പറയേണ്ടി വരുമ്പോൾ പൂർണ ബോദ്ധ്യത്തോടെ പറയേണ്ടവ ഇനിയും പറയുക തന്നെ ചെയ്യും പതറിയിട്ടില്ല.. പതറുകയുമില്ല... നിശ്ശബ്ദമാകുകയുമില്ല. ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്താണെന്നും ജ്യോതി കുറിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെയാണ് ജ്യോതി മലയാളികൾക്ക് സുപരിചിതയായത്.