ന്യൂഡൽഹി : വിരാട് കൊഹ്ലിയുടെ ട്വിറ്റർ സന്ദേശത്തിലൂടെ ആരംഭിച്ച ധോണിയുടെ വിരമിക്കൽ വാർത്തകൾക്ക് ശമനമേകി ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. 2016 ട്വന്റി 20 ലോകകപ്പിൽ ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ വിജയം നേടിയ ശേഷം ധോണിയുമായി ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം വിരാട് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധോണി വിരമിക്കാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ പരന്നത്. എന്നാൽ ഇന്നലെ ടെസ്റ്റ് ടീം പ്രഖ്യാപിക്കാനെത്തിയ എം.എസ്.കെ പ്രസാദ് പത്രസമ്മേളനത്തിൽ ധോണി വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.