pakistan

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ഇമ്രാൻഖാൻ സർക്കാർ ഭീകരസംഘടനകൾക്കായി പാക് ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ. മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭീകരസംഘടനയായ ജമാഅത്തുദ്ദ അവയിൽ സർക്കാർ കോടികൾ മുടക്കിയതായാണ് പാക്

ആഭ്യന്തര മന്ത്റി ഇജാസ് അഹമ്മദ് വെളിപ്പെടുത്തിയത്. സ്വകാര്യ ചാനലിലെ ടോക് ഷോയിലായിരുന്നു.

ഇജാസ് അഹമ്മദ് ഷായുടെ ഏ​റ്റുപറച്ചിൽ.

ജമാഅത്തുദ്ദ അവയിലെ അംഗങ്ങളെ സംഘടനയിൽ തുടരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമാണു കോടികൾ ചെലവഴിച്ചതെന്ന് മന്ത്റി പറഞ്ഞു.

രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഒക്ടോബറിലെ യോഗത്തിനു മുന്നോടിയായുള്ള മുഖം രക്ഷിക്കൽ നടപടിയുടെ ഭാഗമാണ് മന്ത്റിയുടെ പ്രസ്താവനയെന്നു വിലയിരുത്തപ്പെടുന്നു. ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു എന്ന് എഫ്.എ.ടി.എഫ് ഏതാനും മാസങ്ങൾക്കു മുൻപ് താക്കീതു ചെയ്തിരുന്നു.