ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. മകൾ ജാൻവി കപൂരിന്റെ ആദ്യസിനിമ പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. പുരുഷൻമാരെക്കുറിച്ചുള്ള തന്റെ മുൻവിധികളെല്ലാം തെറ്റായിരുന്നു എന്നാണ് ശ്രീദേവിയുടെ അഭിപ്രായമെന്ന് ജാൻവി കപൂർ പറയുന്നു. വിവാഹത്തെക്കുറിച്ചും പുരുഷൻമാരെക്കുറിച്ചുമെല്ലാം അമ്മയുമായി സംസാരിച്ചിരുന്നുവെന്ന് ജാൻവി വ്യക്തമാക്കി. ബ്രൈഡ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
താൻ എളുപ്പത്തിൽ പ്രണയത്തിൽ വീഴുമെന്ന തരക്കാരിയായിരുന്നവെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതിനാൽ തന്റെ ഭാവി വരനെ തെരഞ്ഞെടുക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.
പരമ്പരാഗത രീതിയിലുള്ള വിവാഹമായിരിക്കും തന്റേത് എന്നാണ് ജാൻവി പറയുന്നത്. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയിൽ വച്ചായിരിക്കും ചടങ്ങ്. ഫാന്റസികളൊഴിവാക്കി നടക്കുന്ന ചടങ്ങിൽ ഇഡ്ലിയും സാമ്പാറുമടക്കമുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാകുമെന്നും ജാൻവി വ്യക്തമാക്കുന്നു.
വിവാഹം കഴിക്കുന്നയാൾ ജോലി പാഷനായുള്ള വ്യക്തിയാവണമെന്നും എക്സൈറ്റ് ചെയ്യിക്കാൻ കഴിവുള്ളവനാകണമെന്നുമാണ് ജാൻവിയുടെ ആഗ്രഹം. നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തിൽ പ്രണയിക്കാൻ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.
കരൺ ജോഹർ നിർമിച്ച് ധടക് എന്ന ചിത്രത്തിൽ ഇഷാൻ ഖട്ടറിന്റെ നായികയായി ആയിരുന്നു ജാൻവി കപൂറിന്റെ അരങ്ങേറ്റം.