crime-

നാമക്കൽ: സ്‌കൂളിനകത്ത് ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അദ്ധ്യാപകനെ വളഞ്ഞിട്ട് പിടികൂടി നാട്ടുകാർ. തമിഴ്നാട് നാമക്കൽ എസ് ഉടുപ്പം സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനെയും അംഗൻവാടി ജീവനക്കാരിയെയുമാണ് നാട്ടുകാർ പിടികൂടിയത്.

പുദൻസൻദൈ സ്വദേശി ശരവണനെയാണ് നാട്ടുകാർ പിടികൂടി മർദ്ദിച്ചത്. വിദ്യാലയത്തിലെ പ്രവർത്തിസമയം കഴിഞ്ഞതിന് ശേഷമാണ് സംഭവം. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ധ്യാപകനും അംഗൻവാടി ജീവനക്കാരിയും തമ്മിൽ ബന്ധം പുലർത്തിയിരുന്നു. ഇരുവർക്കുമെതിരെ വിദ്യാർത്ഥികൾ നേരത്തെ രക്ഷിതാക്കളോട് പരാതി പറഞ്ഞിരുന്നു. പൊലീസെത്തി അധ്യാപകനെ അറസ്​റ്റ് ചെയ്തു.