ഇയർഫോൺ ഉപയോഗം കൂടിയ സമൂഹമാണ് നമ്മുടേത്. ടീനേജ് മുതൽ മദ്ധ്യവയസ് വരെയുള്ളവരെ ഒരു ഗ്രൂപ്പാക്കിയാൽ ഇയർഫോൺ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. അമിതമായ ഇയർഫോൺ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായിത്തുടങ്ങിയിട്ടുണ്ട്.10 മുതൽ 15 വരെയുള്ള ഡെസിബെലിൽ നമുക്കു പാട്ട് അല്ലെങ്കിൽ മറ്റ് ശബ്ദങ്ങൾ എന്നിവ കേൾക്കാം. ഇതിന്റെ പരിധി ദിവസം 2 മണിക്കൂർ വരെയാണ്. എന്നാൽ ഇതിനു മുകളിലേക്കുള്ള ഉപയോഗം ശ്രവണശേഷിയെ ദോഷകരമായി ബാധിക്കും.
രാത്രിയിലും യാത്രയിലുമൊക്കെ കാതിൽ ഇയർഫോൺ ഘടിപ്പിച്ചിരിക്കുന്നവർക്ക് പരിഹരിക്കാനാകാത്ത കേൾവിത്തകരാർ ഉറപ്പ്.ഇയർഫോൺ ഉപയോഗത്തിലൂടെ കാതിൽ ഏല്പിക്കുന്ന അമിത ശബ്ദം ചെവിയിലെ ഞരമ്പുകളെയാണ് ബാധിക്കുക. ഓർക്കുക, ഞരമ്പുകളുടെ പ്രശ്നം മൂലമുള്ള കേൾവിത്തകരാറുകൾ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കില്ല.ഗർഭിണികൾ ഉയർന്ന ശബ്ദത്തിലോ അല്ലെങ്കിൽ തുടർച്ചയായോ ഇയർഫോൺ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കും. കുട്ടികളുടെ നിരന്തരമായ ഇയർഫോൺ ഉപയോഗം ശ്രവണശേഷിക്ക് ഗുരുതരമായ തകരാറുണ്ടാക്കും. ഇത് പലപ്പോഴും പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല.