മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യം തൃപ്തികരം. കുടുംബത്തിൽ സ്വസ്ഥത, സാമ്പത്തികനേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ക്രമാനുഗതമായ പുരോഗതി. സഹോദര - സുഹൃദ് സഹായം. ആഗ്രഹങ്ങൾ സഫലമാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആനന്ദവും കൃതാർത്ഥതയും ഉണ്ടാകും. അഭിപ്രായം പ്രകടിപ്പിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിദേശയാത്ര പുറപ്പെടും. പൊതുജനാംഗീകാരം. അഭിവൃദ്ധി ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശമ്പള വർദ്ധനവ് ലഭിക്കും. അഭിമാനവും ആശ്വാസവും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദീർഘകാല നിക്ഷേപം ഉണ്ടാകും. ലാഭശതമാനം ലഭിക്കും. അനുചിത പ്രവർത്തികൾ ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മബന്ധം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ദുഷ് ചിന്തകൾ ഉപേക്ഷിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പൊതു പ്രവർത്തനത്തിൽ ശോഭിക്കും. ഇടപാടുകളിൽ വളരെ ശ്രദ്ധ ഉണ്ടാകും. വ്യക്തിപ്രഭാവം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദുഷ്കീർത്തി ഒഴിവാക്കും. കാര്യങ്ങൾ വേണ്ട വിധത്തിൽ അവതരിപ്പിക്കും. ഉത്തരവാദിത്തങ്ങൾ നിറവേറ്റും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉപകാരങ്ങൾ നൽകും. ബന്ധുജന സമാഗമം. വിപരീത പ്രതികരണങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അന്യദേശ യാത്രയ്ക്ക് തീരുമാനം. പരസ്പര വിശ്വാസം വർദ്ധിക്കും. സംയുക്ത സംരംഭത്തിൽ ഉയർച്ച.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാർത്ഥമായി പ്രവർത്തിക്കും. വേണ്ടപ്പെട്ടവരുടെ പ്രീതി നേടും. മുതിർന്നവരുടെ വാക്കുകൾ കേൾക്കും.