സു..സു..സുധി വാത്മികം, ഞാൻ മേരിക്കുട്ടി പോലുള്ള ഒരുപിടി നല്ല ചിത്രങ്ങൾ പിറന്നത് ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിലാണ്. ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ജയസൂര്യയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് രഞ്ജിത് നൽകിയ കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'കലാമണ്ഡലം സരിതാ ജയസൂര്യ' എന്ന അടിക്കുറിപ്പോടെ ജയസൂര്യ ഭാര്യയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'ഈ കുട്ടിക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ? എന്ന കമന്റുമായി രഞ്ജിത്തെത്തി. ഇതിന് ജയസൂര്യ നൽകിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. 'ഈ കുട്ടിക്കില്ല, ഭർത്താവിന് ഉണ്ടെന്നായിരുന്നു' ജയസൂര്യയുടെ മറുപടി. പോസ്റ്റും കമന്റും വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.