മലയാള സിനിമയിലെ യുവനടന്മാരിൽ വ്യത്യസ്തമായ അഭിനയ രീതി കൊണ്ട് ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം. കിസ്‌മത്ത്, സൈറാ ബാനു, ഇഷ്‌ക്, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഒരുപിടി നല്ല സിനിമകളിലൂടെ താരം തന്റെ കഴിവും തെളിയിച്ചിട്ടുണ്ട്. തനിക്കൊരു പ്രണയമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഷെയിൻ. കൗമുദി ചാനലിന്റെ ഓണം പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ
ഇതൊരു കോംപ്ലിക്കേറ്റഡ് ചോദ്യമണ്. എനിക്കൊരു പ്രണയമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ അത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്ക് അറിയില്ല. എനിക്കുള്ള പ്രണയം ഒന്നിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രണയമല്ല. ഒരു പെൺകുട്ടിയെ ഞാൻ കുറച്ച് നാളായി പ്രണയിക്കുന്നുണ്ട്. അക്കാര്യത്തിൽ സംശയമില്ല. പക്ഷേ എന്റെ പ്രണയം ഈ വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. അതിനേക്കാൾ അപ്പുറത്താണ് ഞാൻ പ്രണയത്തെ കാണുന്നത്. ഒരു വ്യക്തിയും പൂർണമായും അത് ഡിസർവ് ചെയ്യുന്നുമില്ല. എല്ലാത്തിലും പ്രണയം കാണണമെന്നാണ് എന്റെ അഭിപ്രായം. എല്ലാരിലും പ്രണയമുണ്ട്. ചിലർ കണ്ണ് പൊത്തിയിട്ട് കാണില്ലെന്ന് പറയും. കൈ മാറ്റിയിട്ട് നോക്കിയാൽ അത് കാണാൻ പറ്റും.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...