asif-ali

അനുരാഗ കരിക്കിൻവെള്ളം, സോൾട്ട് ആൻഡ് പെപ്പർ,​ ഉയരെ,​ ഹണിബീ,​ വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ആസിഫ് അലി. അഭിനയിച്ച കഥാപാത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും വെറുത്തത് ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദനെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സ്നേഹിച്ച പെണ്ണിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഗോവിന്ദനെ മികച്ച രീതിയിൽ വെള്ളിത്തിരയിലെത്തിക്കാൻ ആസിഫിന് സാധിക്കുകയും ചെയ്തു. കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഗോവിന്ദനെ ഒരു ഘട്ടത്തിൽ പോലും തനിക്ക് ന്യായീകരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി.

അതേസമയം അത്ര ഭീകരമായല്ലെങ്കിലും ഒരു കാലഘട്ടത്തിൽ തന്റെ ഉള്ളിലും ഗോവിന്ദ് ഉണ്ടായിരുന്നെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'എല്ലാവരുടെ ഉള്ളിലും ഗോവിന്ദ് ഉണ്ട്. അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാടില്ലാതെ, ടെൻഷനില്ലാതെ ചെയ്‌തൊരു സിനിമയാണ് ഉയരെ. പണ്ടൊക്കെ കാമുകിയുമായി സംസാരിച്ചു കഴിഞ്ഞാലും വാട്സാപ്പിൽ 'ലാസ്റ്റ് സീൻ' നോക്കാറുണ്ടായിരുന്നു. തുറന്നു സമ്മതിക്കുകയാണ് ഞാൻ. പക്ഷേ ഇപ്പോ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു'-ആസിഫ് അലി പറഞ്ഞു