anand-mahindra

ന്യൂഡൽഹി: ഓല, ഊബർ ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്ന പുതിയ തലമുറയിൽ ആൾക്കാരാണ് വാഹന വിപണിയെ തകർക്കുന്നതെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകൾക്ക് ബലമേകാനായി മഹീന്ദ്ര വാഹന നിർമാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര മുൻപ് നടത്തിയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. 2015ൽ ആനന്ദ് മഹീന്ദ്രയുമായി നടന്ന ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിർമല സീതാരാമന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ആനന്ദ് മഹീന്ദ്രയുടെ പ്രസ്താവനയെന്നും അതിനാൽ ധനമന്ത്രിയെ അനാവശ്യമായി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് സോഷ്യൽ മീഡിയ യൂസേഴ്സിന്റെ അഭിപ്രായം.

@Hariniyee what Anand Mahindra said four years back !! pic.twitter.com/TnRVGJPBWO

— Kabish (@KabishDiary) September 12, 2019

'വാഹനം വാങ്ങാൻ ശേഷിയുള്ള ഒരുപാട് യുവതീയുവാക്കളുണ്ട്. പക്ഷെ അവർക്കാർക്കും സ്വന്തമായി വാഹനം വേണമെന്നില്ല. എന്നാൽ അവർക്ക് ഗതാഗത സൗകര്യങ്ങൾ വേണം താനും. ഓല, ഊബർ എന്നിവർ ഇവർക്ക് ചെയ്തുകൊടുക്കുന്ന ഗതാഗത സേവനങ്ങളാണ് വാഹനവിപണിക്കുള്ള ഏറ്റവും വലിയ ഭീഷണി. ഇത്തരം സേവനദാതാക്കൾ യാത്രകളെ വിൽപ്പനച്ചരക്കാക്കി മാറ്റി. വാഹന മേഖല ഇതുമൂലം വലിയ ഭീഷണിയാണ് നേരിടുന്നത്.' ആനന്ദ് മഹീന്ദ്ര തന്റെ അഭിമുഖത്തിൽ പറയുന്നു.

Done making jokes on Nirmala Sitharaman’s “Ola-Uber” remark? Well, the joke is on you
Because Data, facts, industry experts, financial dailies and even auto sector tycoons like Anand Mahindra support her statement#NirmalaSitaraman pic.twitter.com/hENsRALpJS

— Er Pragya Sethi (@pragya_er) September 12, 2019

ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ കൂടുതൽ പേരും അംഗീകരിക്കുമ്പോൾ ധനമന്ത്രിയുടെ വാക്കുകളിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ട് ചിലരും സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്. വാഹന നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ വാക്കുകൾ അംഗീകരിക്കാനാവുന്നതാണെങ്കിലും രാജ്യത്തെ ധനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന നിർമല സീതാരാമൻ ഇത്തരത്തിലുള്ള 'ഉത്തരവാദിത്തമില്ലാത്ത', മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലെന്നാണ് ഇവർ പറയുന്നത്.