| 1. പാലായില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയെ സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യും. വെള്ളാപ്പള്ളിയെ പോലെ കൂടുതല്‍ പേര്‍ എല്‍.ഡി.എഫിനെ അനുകൂലിച്ച് എത്തും. യു.ഡി.എഫ് ശിഥലം ആയെന്നും പാലായില്‍ സഹതാപ തരംഗം ഇല്ലെന്നും കോടിയേരി പറഞ്ഞു. പാലായില്‍ സഹതാപ തരംഗം ഉണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം ആയിരുന്നു എന്നും കോടിയേരി.2. എസ്.എന്‍.ഡി.പി പിന്തുണയ്ക്ക് നന്ദി അറിയിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പനും. വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് പിന്തുണ വാഗ്ദാനം ചെയ്തു എന്ന് കാപ്പന്‍. ജയിക്കേണ്ടത് ഇടതു മുന്നണി ആണെന്ന് വെള്ളാപ്പള്ളിക്ക് ബോധ്യമുണ്ട്. സ്ഥാനാര്‍ത്ഥികളെ കുറിച്ച് എസ്.എന്‍.ഡി.പിക്ക് നല്ല ബോധ്യമുണ്ട് എന്നും മാണി. സി.കാപ്പന്‍ പറഞ്ഞു. അതേസമയം, എല്‍.ഡി.എഫിന് പിന്തുണ എന്ന് വെള്ളാപ്പള്ളി പറയുമെന്ന് കരുതുന്നില്ല എന്ന് ജോസ്.കെ മാണി. വെള്ളാപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തില്‍ ആണെന്ന് അറിയില്ല.
 3. പാലായില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ്. കെ. മാണി അറിയിച്ചു. പാലായില്‍ പിന്തുണ എല്‍.ഡി.എഫിന് എന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കി ഇരുന്നു. പാലായിലെ സമുദായ അംഗങ്ങള്‍ക്ക് ഇടയില്‍ മാണി.സി. കാപ്പന് അനുകൂല തരംഗം. രണ്ടില ചിഹ്നം നില നിര്‍ത്താന്‍ ആകാതെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും എന്നും ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
 4. മരടിലെ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കല്‍ നോട്ടീസിന് നഗരസഭയ്ക്ക് മറുപടിയുമായി ഫ്ളാറ്റ് ഉടമകള്‍. 12 ഫ്ളാറ്റ് ഉടമകളാണ് നഗരസഭയ്ക്ക് മറുപടി നല്‍കിയത്. ഫ്ളാറ്റില്‍ നിന്ന് ഒഴിയില്ല എന്ന് ഫ്ളാറ്റ് ഉടമകള്‍. നോട്ടീസ് നല്‍കയിത് നിയമാനുസൃതം അല്ല. ഇതിന് എതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. നാളെ മുതല്‍ മരട് നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനം. ഫ്ളാറ്റിനു മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിത കാല റിലേ സത്യാഗ്രഹവും തുടങ്ങും. വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ പ്രതീക്ഷ ഉണ്ടെന്നും ഫ്ളാറ്റ് ഉടമകള്‍.
           5. അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും 5 ദിവസത്തിനകം ഒഴിഞ്ഞു കൊടുക്കണം എന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച നഗരസഭയുടെ നോട്ടീസ് ഉടമകള്‍ കൈപറ്റി ഇരുന്നില്ല, എന്നാല്‍ നഗരസഭ സെക്രട്ടറി നോട്ടീസ് ചുവരുകളില്‍ പതിപ്പിച്ചിട്ട് മടങ്ങി.
 6. അതിനിടെ, ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവിന് എതിരെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഫ്ളാറ്റ് പൊളിക്കുന്നതും ആയി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കി തുടങ്ങി. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയം ഈ മാസം 20നകം പൊളിച്ച് നീക്കണം എന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. കോടതി വിധി പ്രകാരം ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കുക ആയിരുന്നു.
 7. മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ കൂട്ടിയതിന് എതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരും ആയി ചര്‍ച്ച നടത്തും. നിയമ ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുക ആണ് പ്രധാന ലക്ഷ്യം. സംസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ നീക്കാനുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിമാരും ആയുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളും. സംസ്ഥാനങ്ങള്‍ക്ക് പിഴ നിരക്ക് കുറയ്ക്കാന്‍ ആകുമോ എന്ന കാര്യത്തില്‍ ഉപരിതല ഗതാഗത മന്ത്രാലയം നിയമോപദേശം തേടിയിട്ട് ഉണ്ട്.
 8. അതേസമയം, കേന്ദ്ര ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് ഉയര്‍ന്ന പിഴ ഈടാക്കില്ല. ഏതൊക്കെ നിയമ ലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴ കുറയ്ക്കാന്‍ ആകുമെന്നതിനെ കുറിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയുടെ പിഴ കുറയ്‌ക്കേണ്ടത് ഇല്ല എന്ന നിലപാടില്‍ ആണ് സര്‍ക്കാര്‍. വരുന്ന തിങ്കളാഴ്ചയ്ക്ക് മുന്‍പ് കേന്ദ്ര ഉത്തരവ് ലഭിക്കും എന്നാണ് കരുതുന്നത്.
 9. ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് പതിനൊന്ന് മരണം. നാല് പേരെ കാണാതായി. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിന് ഇടയിലായിരുന്നു അപകടം. അപകടം നടന്നത് ഭോപ്പാല്‍ നഗരത്തിലെ തടാകത്തില്‍. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്‍കും എന്ന് മധ്യപ്രദേശ് നിയമമന്ത്രി പി.സി ശര്‍മ അറിയിച്ചു. അപകടം ഉണ്ടായ സാഹചര്യം പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
 10. ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് കിട്ടിയത് 14 ശതമാനം അധികമഴ. മണ്‍സൂണിന്റെ ഇനിയുളള അവസാന ഘട്ടത്തില്‍ മഴ കുറവ് ആയിരിക്കും എന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 12 വരെ സംസ്ഥാനത്ത് 189 സെന്റിമീറ്റര്‍ മഴ പ്രതീക്ഷിച്ചിട്ട് കിട്ടിയത് 215 സെന്റി മീറ്റര്‍ മഴയാണ്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത്. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റി മീറ്ററിലേറെ മഴ പെയ്തു.
 11. 20 ശതമാനം വരെയുളള വ്യതിയാനം സാധാരണ തോതിലുളളത് ആയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കരുതുന്നത്. ജൂണ്‍ ജൂലൈയ് മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് മഴക്കുറവ് പരിഹരിച്ചത്. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ കിട്ടുന്ന സാഹചര്യം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരം ആയാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. അടുത്ത അഞ്ച് ദിവസം കൂടി കനത്തമഴ കിട്ടുമെങ്കിലും അതിന് ശേഷം മഴ കുറയും.
   |  |  |