shane-nigam

പെണ്ണായി ജനിച്ചിരുന്നെങ്കിൽ മലയാള സിനിമയിലെ നടനും സംഗീത സംവിധായകനുമായ സുശിൻ ശ്യാമിനെ താൻ കല്യാണം കഴിക്കുമായിരുന്നുവെന്ന് യുവനടൻ ഷെയിൻ നിഗമിന്റെ രസകരമായ മറുപടി. കൗമുദി ടിവിയുടെ പ്രത്യേക ഓണം അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ആഘോഷിക്കാനും സന്തോഷിക്കാനും ഓണം വരെ കാത്തിരിക്കേണ്ടതില്ലെന്നും എല്ലാ ദിവസവും ആഘോഷിക്കണമെന്നും താരം പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ചിലരോട് എനിക്ക് ചില ഇഷ്‌ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇത് പറഞ്ഞാൽ വൈറലാകുമോ എന്നൊരു സംശയമുണ്ട്. എന്നാലും കുഴപ്പമില്ല. കക്ഷി എന്റെ സുഹൃത്താണ്. ആളോട് എനിക്ക് ക്രഷ് തോന്നിയിട്ടുണ്ട്. ആണായാലും പെണ്ണായാലും ചിലരോട് നമുക്ക് സ്‌നേഹമുണ്ടാകുന്നത് സത്യമാണ്. ആണെന്നോ പെണ്ണെന്നോ വിവേചനം കാണിക്കാത്ത ഒരാളാണ് ഞാൻ. അടുത്ത സുഹൃത്തായ സുശിൻ ശ്യാമിനോട് എനിക്കൊരു ഇഷ്‌ടം തോന്നിയിട്ടുണ്ട്.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം...