atm

ന്യൂഡൽഹി: എ.ടി.എം സേവന നിരക്കുകളിൽ മാറ്റം വരുത്താനൊരുങ്ങി എസ്.ബി.ഐ. മാസം എട്ട്​ -പത്ത് ഇടപാടുകൾ സൗജന്യവും അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുമാണ് എസ്.ബി.ഐയുടെ പുതിയ തീരുമാനം. കൂടാതെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് തുകയില്ലാത്തത് മൂലം എ.ടി.എമ്മിൽ നിന്ന് പണം ലഭിക്കാതെ വരികയാണെങ്കിൽ ചാർജ് ഈടാക്കും. ഒക്ടോബർ ഒന്നുമുതലാണ് പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരിക.

ഒരോ ഇടപാടുകൾക്കുമുള്ള നിരക്കുകൾ ഇങ്ങനെ...

- അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാതെ എ.ടിഎം ഇടപാട് നടത്തിയാൽ 20 രൂപ ഈടാക്കും.

-സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് എട്ട് തവണവരെ സൗജന്യമായി കാശ് പിൻവലിക്കാം. അതിൽ അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എ.ടി.എമ്മിൽ നിന്നുമാണ്.

-മെട്രോ നഗരങ്ങളില്ലാത്ത സ്ഥലങ്ങളിൽ 10 തവണ സൗജന്യമായി ഇടപാട് നടത്താം.

-സാലറി അക്കൗണ്ട് ഉടമകൾക്ക് പരിധിയില്ലാതെ തികച്ചും സൗജന്യമായി എസ്.ബി.ഐയുടേയോ മറ്റ് ബാങ്കുകളുടേയോ എ.ടി.എം ഉപയോഗിക്കാം.

-അക്കൗണ്ടിൽ ശരാശരി 25,000 രൂപയ്ക്കു മുകളിൽ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എ.ടി.എം ഉപയോഗം സൗജന്യമാണ്. കഴിഞ്ഞ മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്.

-സൗജന്യ ഇടപാട് കഴിഞ്ഞാൽ അഞ്ച് രൂപ മുതൽ 20 രൂപവരെ ഈടാക്കും.