maradu-

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഫ്ലാറ്റിലെ നിവാസികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മരടിലെ നിവാസികൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകാനും തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നു. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോയെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു.

തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വയ്ക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടതെന്നും ഷമ്മി തിലകൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മിയുടെ പ്രതികരണം.

അതേസമയം,​ ഫ്ളാറ്റുടമകളെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നിരുന്നു.

ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന താമസക്കാരെ അധികാരികൾ കേൾക്കണമെന്നും ഫ്ളാറ്റുടമകളെ സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞു. തിരുവോണ ദിവസം മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലു ഫ്ളാറ്റുകളിലെയും താമസക്കാർ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുമായി സർക്കാരും നഗരസഭയും മുമ്പോട്ടുപോകുന്നത് പരിഗണിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി സങ്കടഹർജി അയയ്ക്കുക. സംസ്ഥാനത്തെ മുഴുവൻ എം.എൽ.എമാർക്കും നിവേദനവും സമർപ്പിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം