news

1. ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പി. ചിദംബരം നല്‍കിയ ഹര്‍ജി കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ്. ചിദംബരം ഈ മാസം 19 വരെ തീഹാര്‍ ജയിലില്‍ തുടരും.
2. കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്യുക ആണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതി എന്നും ആയിരുന്നു എന്‍ഫോഴ്സ്‌മെന്റ് കോടതിയില്‍ അറിയിച്ചത്. വരുന്ന 19 ന് ചിദംബരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍ഫോഴ്സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ചിദംബരം തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടര്‍ന്നേക്കും.
3.. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നു. ഡി.കെ ശിവകുമാറിനെ 5 ദിവത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്‌മെന്റ്. കള്ളപ്പണ കേസില്‍ റോസ് അവന്യു കോടതിയില്‍ വാദം തുടരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബര്‍ മൂന്ന് ചൊവ്വാഴ്ചയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.
4. അതേസമയം, ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ ഇന്നലെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ചാണ് ചോദ്യം ചെയ്യയ്തത്. 2013 ല്‍ ഒരു കോടി രൂപ ആസ്തി ഉണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയര്‍ന്നു എന്നാണ് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തല്‍. ഇത് എങ്ങനെ എന്നതിലാണ് അന്വേഷണം നടത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള പണം ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്ക പെട്ടിട്ടുണ്ടോ എന്നും എന്‍ഫോഴ്സ്‌മെന്റ് സംശയം ഉന്നയിക്കുന്നു.


5.. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡ് മറൈന്‍ പൊലീസ്, സി.ഐ.എസ്.എഫ് എന്നീ സേനകള്‍ സുരക്ഷ ശക്തമാക്കി. കടലിലും സമീപത്തെ വന പ്രദേശത്തും പരിശോധന തുടങ്ങി. മത്സ്യ ബന്ധന ബോട്ടുകള്‍ അടക്കം നിരീക്ഷണത്തില്‍ ആണ്. രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശോധന. ശ്രീഹരിക്കോട്ടയ്ക്ക് സമീപം, സംശയാസ്പദമായി കണ്ട 2 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് ഉണ്ട്. അതേസമയം, തിരുപ്പതി ക്ഷേത്രത്തിന് സമീപവും സുരക്ഷ ശക്തമാക്കി ഇരിക്കുകയാണ്. പരിചയം ഇല്ലാത്തവര്‍ക്ക് വീട്ടില്‍ അഭയം നല്‍കരുത് എന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കി.
6. പാലായില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയെ സ്വാഗതം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യും. വെള്ളാപ്പള്ളിയെ പോലെ കൂടുതല്‍ പേര്‍ എല്‍.ഡി.എഫിനെ അനുകൂലിച്ച് എത്തും. യു.ഡി.എഫ് ശിഥലം ആയെന്നും പാലായില്‍ സഹതാപ തരംഗം ഇല്ലെന്നും കോടിയേരി പറഞ്ഞു. പാലായില്‍ സഹതാപ തരംഗം ഉണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം ആയിരുന്നു എന്നും കോടിയേരി.
7. എസ്.എന്‍.ഡി.പി പിന്തുണയ്ക്ക് നന്ദി അറിയിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പനും. വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് പിന്തുണ വാഗ്ദാനം ചെയ്തു എന്ന് കാപ്പന്‍. ജയിക്കേണ്ടത് ഇടതു മുന്നണി ആണെന്ന് വെള്ളാപ്പള്ളിക്ക് ബോധ്യമുണ്ട്. സ്ഥാനാര്‍ത്ഥികളെ കുറിച്ച് എസ്.എന്‍.ഡി.പിക്ക് നല്ല ബോധ്യമുണ്ട് എന്നും മാണി. സി.കാപ്പന്‍ പറഞ്ഞു. അതേസമയം, എല്‍.ഡി.എഫിന് പിന്തുണ എന്ന് വെള്ളാപ്പള്ളി പറയുമെന്ന് കരുതുന്നില്ല എന്ന് ജോസ്.കെ മാണി. വെള്ളാപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തില്‍ ആണെന്ന് അറിയില്ല.
8. പാലായില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ജോസ്. കെ. മാണി അറിയിച്ചു. പാലായില്‍ പിന്തുണ എല്‍.ഡി.എഫിന് എന്ന് വെള്ളാപ്പള്ളി നടേശന്‍ സൂചന നല്‍കി ഇരുന്നു. പാലായിലെ സമുദായ അംഗങ്ങള്‍ക്ക് ഇടയില്‍ മാണി.സി. കാപ്പന് അനുകൂല തരംഗം. രണ്ടില ചിഹ്നം നില നിര്‍ത്താന്‍ ആകാതെ കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടും എന്നും ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
9.. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതിയുടെ നോട്ടീസ് തമിഴ്നാട് മുസ്ലീം അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജിയില്‍. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് എതിരെ സമസ്ത കേരള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
2. മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കിയതോടെ മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് എതിരെ കുറ്റം ചുമത്താനാകും. മുത്തലാഖ് ചൊല്ലിയ ആള്‍ക്ക് 3 വര്‍ഷത്തെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. കൂടാതെ മുത്തലാഖിന് ഇരയാവുന്ന സ്ത്രീക്ക് ജീവനാംശവും പുരുഷന്‍ നല്‍കണം.