delhi-university

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് വിജയം. പ്രധാനപ്പെട്ട നാല് സീറ്റുകളിൽ മൂന്നെണ്ണം എ.ബി.വി.പി പിടിച്ചെടുത്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സീറ്റുകളാണ് എ.ബി.വി.പി നേടിയത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് എൻ.എസ്.യു സ്ഥാനാർത്ഥി വിജയിച്ചു. എന്നാൽ ഇത്തവണയും ഇടത് വിദ്യാർത്ഥി സഖ്യത്തിന് ഒന്നും നേടായില്ല.

അക്ഷിത് ദാഹിയയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്യപ്പെട്ട 54 കോളേജിലേക്കും ഡിപ്പാർട്ടുമെന്റിലേക്കുമായി 144 ഇലട്രോണിക് മെഷീനാണ് തയ്യാറാക്കിയിരുന്നത്. 39.90ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 44.46ശതമാനമായിരുന്നു. 2018ലും എ.ബി.വി.പി തന്നെയായിരുന്നു യൂണിയൻ പിടിച്ചത്. ജവഹർലാൽ നെഹ്‌റു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റികളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐയുടെ നേതൃത്വത്തിലുള്ള ഇടത് വിദ്യാർത്ഥി സംഘടനകളാണ് വിജയിച്ചത്.