muthoot-

കൊച്ചി: സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി മുത്തൂ​റ്റ് ഫിനാൻസ്. ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിന് സി.ഐ.ടി.യു അംഗങ്ങളായ എട്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതതായി മുത്തൂ​റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

ജോലി ചെയ്യാൻ സന്നദ്ധരായി എത്തുന്ന ജീവനക്കാർക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. ഇത് ലംഘിച്ച് സി.ഐ.ടി.യു അനുഭാവികളായ ചില ജീവനക്കാർ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താൽ എട്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയാണെന്ന് മുത്തൂ​റ്റ് ഫിനാൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.