blasters

കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളികളുടെ പ്രിയപ്പെട്ട ടീം കേരള ബ്ലാസ്‌റ്റേഴ്സ് 'കെ.ബി.എഫ്.സി ട്രൈബ്സ്' എന്ന പേരിൽ ആരാധകർക്കായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. പുതിയ ടൂ വേ സംവിധാനത്തിലൂടെ കെ.ബി‌.എഫ്‌.സിയുടെ എല്ലാ വാർത്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ആരാധകർക്ക് പ്രവേശനം നേടാം. ആരാധകർക്ക് ക്ലബുമായി കൂടുതൽ അടുപ്പത്തോടെ ഇടപഴകുന്നതിനാണ് ഈ സംരംഭം.

ആരാധകർക്ക് കളിക്കാർക്കായി ശബ്‌ദ സന്ദേശങ്ങൾ റെക്കാഡ് ചെയ്ത് അയക്കുന്നതിനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും കെ.ബി.എഫ്.സി സോഷ്യൽ മീഡിയ ഫീഡ് ഒറ്റനോട്ടത്തിൽ കാണാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ക്ലബുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. https://keralablastersfc.in/ എന്ന വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്‌ത് കേരള ബ്ലാസ്‌റ്റേഴ്സ് എഫ്‌.സിയുടെ ആരാധകർക്ക് പ്ലാറ്റ്‌ഫോമിൽ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും.